
തിരുവനന്തപുരം: സ്വന്തം കക്ഷിയെ വഞ്ചിച്ച് ആറര ലക്ഷം തട്ടിയ അഭിഭാഷകൻ അറസ്റ്റിൽ. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകൻ അരുൺ നായരാണ് പിടിയിലായത്. പ്രവാസിയായ ഷെരീഖ് അഹമ്മദിനെയാണ് കബളിപ്പിച്ചത്. കോടതി വാറൻറിനെ തുടർന്ന് ഇന്നലെ വഞ്ചിയൂർ പൊലീസാണ് അഭിഭാഷകനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജൂലൈ 20ന് കേസിൽ ശിക്ഷ വിധിച്ചിരുന്നു. തട്ടിച്ച തുകയും നഷ്ടപരിഹാരവും ചേർത്ത് 9 ലക്ഷം നൽകാനായിരുന്നു ആലപ്പുഴ അഡീ.സെഷൻസ് കോടതി വിധി. എന്നാൽ വിധി പ്രകാരമുള്ള പണം നല്‍കാന്‍ പ്രതി നല്‍കിയില്ല. തുടർന്ന് കോടതി അറസ്റ്റ് വാറൻറ് അയക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് ഹാജരാക്കി അടുത്ത മാസം ആറിനകം തുക നൽകണമെന്ന് കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കിൽ 3 മാസം തടവ് ശിക്ഷ അനുഭവിക്കണമെന്ന വ്യവസ്ഥയിൽ കോടതി ജാമ്യത്തിൽ വിട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam