ആശ്വാസ മഴ: 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയില്‍ മഴ പെയ്തു

Published : Jun 20, 2019, 05:17 PM ISTUpdated : Jun 20, 2019, 05:49 PM IST
ആശ്വാസ മഴ: 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ചെന്നൈയില്‍ മഴ പെയ്തു

Synopsis

ഇന്ന് മുതല്‍ അടുത്ത ആറ് ദിവസത്തേക്ക് ചെന്നൈയിലും പരിസരത്തും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. ഇപ്പോള്‍ നേരിയ തോതില്‍ തുടങ്ങിയ മഴ രണ്ട് ദിവസത്തിനകം ശക്തി പ്രാപിക്കും. 

ചെന്നൈ: വെള്ളമില്ലാതെ വലയുന്ന ചെന്നൈ നഗരത്തിന് ആശ്വാസവും സന്തോഷവും നല്‍കി മഴയെത്തി. 196 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചെന്നൈ നഗരത്തില്‍ മഴ പെയ്യുന്നത്. കടുത്ത ജലദൗര്‍ലഭ്യത്തെ തുടര്‍ന്ന് ചെന്നൈ നഗരത്തിലെ വ്യവസായ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യാന്‍ തുടങ്ങിയിരുന്നു. ജലക്ഷാമം പരിഹരിക്കാന്‍ അടുത്ത സംസ്ഥാനങ്ങളില്‍ നിന്നും ജലം കൊണ്ടു വരാന്‍ വരെ സര്‍ക്കാര്‍ ആലോചിക്കുന്ന ഘട്ടത്തിലാണ് മഴ എത്തുന്നത്. 

ഇന്ന് മുതല്‍ അടുത്ത ആറ് ദിവസത്തേക്ക് ചെന്നൈയിലും പരിസരത്തും ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പ്രവചിക്കുന്നു. മഴമേഘങ്ങള്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നും തെക്ക് കിഴക്ക് ഭാഗത്തേക്ക് നീങ്ങുകയാണെന്നും നാളെ മുതല്‍ 40 ഡിഗ്രീ ചൂടിന് കുറവ് അനുഭവപ്പെടുമെന്നും തമിഴ്നാട് വെതര്‍മാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കാലാവസ്ഥാ വിദഗ്ദ്ധന്‍ പ്രദീപ് അറിയിച്ചു. കാത്തിരിപ്പിനൊടുവില്‍ മഴ എത്തിയ സന്തോഷം സമൂഹമാധ്യമങ്ങളില്‍ പലരും പങ്കുവച്ചു. ഇതോടെ ട്വിറ്ററില്‍ ചെന്നൈ റെയ്ന്‍സ് ട്രന്‍ഡിംഗ് ആയി മാറുകയും ചെയ്തു  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

Malayalam News Live: ശബരിമല സ്വര്‍ണക്കൊള്ള; പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും
സ്വര്‍ണം വിറ്റത് ആര്‍ക്ക്? പങ്കജ് ഭണ്ഡാരിയെയും ഗോവര്‍ധനെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി, ഇന്ന് അപേക്ഷ നൽകും