
കൊച്ചി: വന്ദേഭാരതിന് പിന്നാലെ വാട്ടർ മെട്രോയും യാത്രക്ക് സജ്ജം. കൊച്ചി ജല മെട്രോയുടെ ആദ്യസർവ്വീസ് ആരംഭിച്ചു. രാജ്യത്തെ ആദ്യത്തെ വാട്ടർ മെട്രോയാണിത്. ആദ്യ യാത്ര കൊച്ചി ഹൈക്കോർട്ട് ബോട്ട് ടെർമിനലിൽ നിന്നും ബോൾഗാട്ടി വരെ പോയി മടങ്ങുകയാണ്. ഈ ബോട്ട് മടങ്ങിയതിന് ശേഷമാകും മന്ത്രി പി രാജീവ് അടക്കമുള്ളമുള്ളവർ വാട്ടർ മെട്രോയിലേക്ക് കയറുക. ഏഴ് വർഷമായുള്ള കൊച്ചിക്കാരുടെ കാത്തിരിപ്പാണ് വാട്ടർ മെട്രോ. ഒരേസമയം 100 പേർക്ക് യാത്ര ചെയ്യാൻ സാധിക്കും. സമ്പൂർണ്ണമായി ശീതീകരിച്ച ഒരു യാത്രാ അനുഭവമാകും വാട്ടർ മെട്രോ. 740 കോടിയാണ് ചെലവഴിച്ചത്.
'അടിപൊളി യാത്രാനുഭവം'; തിരുവനന്തപുരം - മംഗലാപുരം യാത്രാസമയം ആറ് മണിക്കൂറാക്കും: കേന്ദ്രമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam