
പാലക്കാട്: പാലക്കാട് തങ്കം ആശുപത്രിക്കെതിരെ ( thangam hospital)കൂടുതൽ പരാതി. കഴിഞ്ഞ ദിവസം മരിച്ച കാർത്തികയുടെ(karthika) ചികിൽസയിലും പിഴവ് സംഭവിച്ചെന്നാണ് ബന്ധുക്കളുടെ(relatives ) പരാതി(complaint). കാർത്തികയ്ക്ക് അനസ്തേഷ്യ നൽകാൻ ട്യൂബ് ഇറക്കരുതെന്ന് പറഞ്ഞു. എന്നിട്ടും ആശുപത്രി അധികൃതർ ട്യൂബ് ഇറക്കി. അങ്ങനെയാണോ അനസ്തേഷ്യ നൽകേണ്ടത്, എന്താണ് നടന്നതെന്ന് അറിയണം. ആശുപത്രിക്കെതിരെ പരാതിയുമായി മുന്നോട്ട് പോകുമെന്നും മരിച്ച കാർത്തികയുടെ ബന്ധുക്കൾ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കിടെ പാലക്കാട് തങ്കം ആശുപത്രിയിൽ കഴിഞ്ഞ ദിവസം ആണ് ഭിന്നശേഷിക്കാരിയായ കാർത്തിക മരിച്ചത്. പാലക്കാട് കോങ്ങാട് ചെറായി സ്വദേശി കാർത്തിക ആണ് മരിച്ചത്.അനസ്തേഷ്യ നൽകുന്നതിലെ പിഴവ് ആണ് മരണ കാരണം എന്നാണ് കുടുംബം ആരോപിക്കുന്നത്.ഇന്നലെ രാത്രി 7 മണിക്ക് ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കാർത്തിക രാത്രി 9 മണിക്കാണ് മരിച്ചത്. ഹൃദയാഘതം ഉണ്ടായി എന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത് എന്ന് ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
തങ്കം ആശുപത്രിയിൽ ചികിത്സയ്ക്കിടെ വീണ്ടും മരണം; ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു
പാലക്കാട്: പ്രസവത്തിന് പിന്നാലെ അമ്മയും നവജാത ശിശുവും മരിച്ച പാലക്കാട് തങ്കം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചതായി പരാതി. കോങ്ങാട് ചെറായ പ്ലാപറമ്പിൽ ഹരിദാസന്റെ മകൾ കാർത്തിക (27) ആണ് മരിച്ചത്. കാലിലെ ശസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെയാണ് മരണം സംഭവിച്ചത്.
രാത്രി ഒമ്പത് മണിയോടെ ആയിരുന്നു മരണം. മരണവിവരം ആശുപത്രി അധികൃതർ മറച്ചുവച്ചെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഈ ആശുപത്രിയിൽ കഴിഞ്ഞ ദിവസം പ്രസവത്തിനിടെ നവജാത ശിശുവും, പിറ്റേന്ന് അമ്മയും മരിച്ചിരുന്നു. ആശുപത്രിക്കെതിരെ ഗുരുതര ആരോപണം നിലനിൽക്കേയാണ്, ചികിത്സയ്ക്കിടെ വീണ്ടും മരണം എന്ന പരാതി ഉയരുന്നത്.
ചികിൽസാ പിഴവില്ലെന്ന് വിശദീകരിച്ച് തങ്കം ആശുപത്രി അധികൃതർ രംഗത്തെത്തി
ജനറൽ അനസ്തേഷ്യ നൽകാൻ ശ്രമിക്കുന്നതിനിടെ ഹൃദയ സ്തംഭനം ഉണ്ടായി. രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ വിശദീകരിക്കുന്നത്
ആശുപത്രി അധികൃതരുടെ വിശദീകരണം ഇങ്ങനെ
ഇന്നലെ രാത്രി നിർഭാഗ്യകരമായ ഒരു മരണം കൂടി നമുക്ക് നേരിടേണ്ടിവന്നു.29 വയസ്സുകാരി കാർത്തിക.JRA എന്ന അപകടകരമായ വാതരോഗം ബാധിച്ച് ശരീരത്തിലെ പേശികളും ഞരമ്പുകളും ചുരുങ്ങിപ്പോയ, ഒരു യുവതി. നിവർന്ന് നിൽക്കാനും നിവർന്ന് നടക്കാനും വയ്യാത്തതിനാൽ, കാലുകൾ നിവർത്തണം എന്ന ആഗ്രഹത്താൽ 2/2/22 ന് ഞങ്ങളെ സമീപിച്ചു. നീണ്ട ഒന്നൊന്നര മാസത്തെ Computor simulation & detailed planning ന് ശേഷം അവരോട് plan വിശദീകരിച്ച് രണ്ട് തുടയെല്ലുകൾക്കും ഈരണ്ട് സർജറികൾ വേണമെന്ന് കാണിച്ച് കൊടുത്ത് ജൂലൈ രണ്ടാം തീയതി അഡ്മിറ്റ് ചെയ്തു. ജനറൽ work up നടത്തി കാർഡിയാക് മെഡിക്കൽ ടെസ്റ്റ്കളും ഫിറ്റ്നസ് കിട്ടിയശേഷം അനസ്തീസിയ ടെസ്റ്റ്കളും അതിജീവിച്ചശേഷമാണ് ഓപറേഷൻ തിയറ്ററിലേക്ക് കൊണ്ട്പോയത്.
5 മണിക്കുർ നീണ്ടുനിൽക്കാൻ സാധ്യത ഉള്ള ഓപറേഷനാകയാൽ ജനറൽ അനസ്തീസിയയാണ് പ്ളാൻ ചെയ്തത്. സാധാരണരീതിയിൽ സെഡേഷനുശേഷം ശ്വാസകോശത്തിലേക്ക് ട്യൂബ് കടത്താനുള്ളശ്രമം, അത്യാധുനിക വീഡിയോലാരിഞ്ചോസ്കോപ് ഉപയോഗിച്ച് പോലും പരാജയപ്പെട്ടപ്പോൾ, സർജറി കേൻസൽ ചെയ്തു, സെഡേഷനിൽനിന്നും റിക്കവറി ചെയ്യിക്കാനുള്ളശ്രമം ആരംഭിച്ചു. അത് പുരോഗമിക്കുന്നതിടയിൽ പെട്ടെന്ന് ഹൃദയതടസ്സം സംഭവിക്കുകയും രണ്ട് ഹാർട്ട് സ്പെഷലിസ്റ്റ്കളുടെ സഹായും തേടുകയും ചെയ്തു. ഓക്സിജൻ കൊടുക്കാൻ ട്രക്കിയോസ്റ്റമി വേണ്ടിവന്നതിനാൽ ENT വിദഗ്ധരെ വരുത്തി അതും ചെയ്യുകയുണ്ടായി.
എല്ലാവരുടേയും കൂട്ടായ ശ്രമത്തിനിടയിൽ സഡൻ കാർഡിയാക് അറസ്റ്റ് അടിച്ചു. അതിൽനിന്ന് രക്ഷപെടുത്താനുള്ള എല്ലാ ശ്രമങ്ങളും പരാജയപെട്ടു.
ഇന്ന് നിലവിൽ സാധ്യമായ എല്ലാ ശ്രമങ്ങളും ആത്മാർത്ഥമായി ഞങ്ങൾ ചെയ്തിരുന്നു.ഇതിൽ ചികിത്സാപിഴവൊന്നും സംഭവിച്ചിട്ടില്ല.
ഇപ്പോഴത്തെ പ്രത്യേകമായ അവസ്ഥയിൽ എല്ലാ സ്റ്റേജിലും അതിസൂക്ഷ്മ മായാണ് രക്ഷപ്രവർത്തനം തുടർന്നത്.നിയതിക്ക് തടയിടാനുള്ള ഞങ്ങളുടെ ശ്രമം പരാജയപ്പെട്ടതിൽ ഞങ്ങളും നിരാശരാണ്.പതിവായി കോപ്ളിക്കേറ്റഡ് കേസുകൾ കൈകാര്യം ചെയ്യുമ്പോൾ ഞങ്ങൾനേരിടുന്നപ്രശ്നങ്ങൾ സഗൌരവമായി തന്നെയാണ് ഞങ്ങളെടുക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam