കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട; കടത്താൻ ശ്രമിച്ചത് 30 ലക്ഷത്തോളം രൂപയുടെ സ്വർണം

By Web TeamFirst Published Mar 20, 2021, 9:46 PM IST
Highlights

മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 30 ലക്ഷത്തോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടി. 648.5 ഗ്രാം സ്വർണ്ണമിശ്രിതമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും ഫ്ലൈ ദുബായുടെ വിമാനത്തിൽ എത്തിയ മലപ്പുറം കോടൂർ സ്വദേശി നെച്ചിക്കണ്ടൻ സുഹൈബിൽ നിന്നാണ് സ്വർണം പിടികൂടിയത്.  ക്യാപ്സ്യൂൾ രൂപത്തിലുള്ള മൂന്ന് പാക്കറ്റുകളിലായി ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

click me!