കിഫ്‍ബിക്കെതിരെയുള്ള അന്വേഷണം; 'ഇങ്ങോട്ട് കേസെടുത്താല്‍ തിരിച്ചുമെടുക്കും', വിരട്ടല്‍ വേണ്ടെന്ന് തോമസ് ഐസക്ക്

Published : Mar 20, 2021, 07:09 PM ISTUpdated : Mar 20, 2021, 07:14 PM IST
കിഫ്‍ബിക്കെതിരെയുള്ള അന്വേഷണം; 'ഇങ്ങോട്ട് കേസെടുത്താല്‍ തിരിച്ചുമെടുക്കും', വിരട്ടല്‍ വേണ്ടെന്ന് തോമസ് ഐസക്ക്

Synopsis

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന സിപിഎം ആരോപണം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമ്പോഴാണ്  കിഫ്ബിയെ തേടി ആദായ നികുതി വകുപ്പുമെത്തുന്നത്. 

ആലപ്പുഴ: എൻഫോഴ്സ്മെന്‍റിന് പിന്നാലെ കിഫ്ബിക്കെതിരെ ആദായ നികുതിവകുപ്പും ഇഡിയും അന്വേഷണം തുടങ്ങിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ധനമന്ത്രി തോമസ് ഐസക്ക്. ഇന്‍കം ടാക്സിന്‍റെയും ഇഡിയുടെയും വിരട്ടല്‍ വേണ്ടെന്നായിരുന്നു തോമസ് ഐസക്കിന്‍റെ പ്രതികരണം. അതൊക്കെ അങ്ങ് ഉത്തരേന്ത്യയില്‍ മതിയെന്നും ഇങ്ങോട്ട് കേസെടുത്താല്‍ അങ്ങോട്ടും കേസെടുക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. 

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് സംസ്ഥാന സർക്കാരിനെ തകർക്കാൻ ശ്രമിക്കുന്നുവെന്ന സിപിഎം ആരോപണം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാകുമ്പോഴാണ്  കിഫ്ബിയെ തേടി ആദായ നികുതി വകുപ്പുമെത്തുന്നത്. വിദ്യാഭ്യാസ മേഖലയിൽ കിഫ്ബി പദ്ധതികള്‍ നടപ്പാക്കുന്നത് കേരള ഇൻഫ്രാസ്ട്രകച്ചർ ആന്‍റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ മുഖേനയാണ്. കൈറ്റ് വഴി അഞ്ചുവർഷം കിഫ്‍ബി ഫണ്ടുപയോഗിച്ച് നടപ്പിലാക്കിയ പദ്ധതികളുടെ വിശദാംശങ്ങള്‍ അറിയിക്കാനാണ് നോട്ടീസ്. 

സർക്കാർ അഭിമാനമായി ഉയത്തിക്കാട്ടുന്ന സ്മാർട്ട് ക്ലാസ് റൂമുകൾ കിഫ്ബി വഴിയുള്ള കൈറ്റിന്‍റെ പദ്ധതിയാണ്. കരാറുകർക്ക് എത്ര പണം നൽകി. നികുതി പണം എത്ര അടച്ച് തുടങ്ങിയ വവിരങ്ങൾ ഈ മാസം 25നകം നൽകണമെന്നാണ് നോട്ടീസ്. കേന്ദ്രാനുമതിയില്ലാതെ വിദേശ വായ്പ വാങ്ങിയെന്ന ആരോപണത്തിൽ എൻഫോഴ്സ്‍മെന്‍റ് അന്വേഷണം തുടരുകയാണ്. കിഫ്ബി സിഇഒക്ക് എൻഫോഴ്‍സ്‍മെന്‍റ് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല. എന്‍ഫോഴ്‍സ്‍മെന്‍റിനെ നിയമപരമായ നേരിടാനൊരുങ്ങുമ്പോഴാണ് ആദായ നികുതി വകുപ്പ് നോട്ടീസ്.

PREV
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം