
തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച സഭ വീണ്ടും തുടങ്ങിയെങ്കിലും പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷ ബഹളം. മുദ്രാവാക്യം വിളികളുമായിട്ടാണ് പ്രതിപക്ഷം പ്രതിഷേധിച്ചത്. ശബരിമലയിലെ സ്വർണപ്പാളി വിഷയത്തിലെ ചോദ്യോത്തര വേളയിലാണ് പ്രതിപക്ഷം ബാനറുമായി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചത്. സർക്കാർ ചർച്ചയ്ക്ക് തയ്യാറെന്ന് എംബി രാജേഷ് വ്യക്തമാക്കി. ചർച്ചയിൽ നിന്ന് പ്രതിപക്ഷം ഒളിച്ചോടുന്നുവെന്നും പ്രതിപക്ഷത്തിന് ചർച്ചയെ ഭയമെന്നും മന്ത്രി വിമർശിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തെ മറച്ചു കൊണ്ടാണ് പ്രതിപക്ഷം ബാനര്‍ ഉയര്‍ത്തിയത്. നടപടിയിൽ രോഷാകുലനായിട്ടാണ് സ്പീക്കര്‍ പ്രതികരിച്ചത്. നോട്ടീസ് നൽകാതെ പ്രതിപക്ഷം പ്രതിഷേധിക്കുന്നതെന്തിനെന്ന് സ്പീക്കര്‍ ചോദിച്ചു. ദേവസ്വം വിജിലൻസ് അന്വേഷിക്കുന്നു എന്നാണ് ശബരിമല സ്വര്‍ണ്ണപ്പാളി വിവാദത്തിൽ ദേവസ്വം മന്ത്രി മറുപടി നൽകിയത്. സഭ ഇന്നത്തേക്ക് പിരിഞ്ഞു.
ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ നക്ഷത്ര ചിഹ്നം ഇട്ട നാല് ചോദ്യങ്ങളാണ് പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചത്. എല്ലാ ചോദ്യത്തിനും ഹൈക്കോടതി നിരീക്ഷണത്തെ കൂട്ടു പിടിച്ചാണ് സർക്കാർ മറുപടി പറഞ്ഞത്. സ്വർണ്ണപ്പാളികളുടെ ഭാരക്കുറവ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് ശ്രദ്ധയിൽപ്പെട്ടെന്ന് സർക്കാർ വ്യക്തമാക്കി. ദേവസ്വം ബോർഡ് വിജിലൻസ് ആണ് അന്വേഷണം നടത്തുന്നു എന്ന് ആവർത്തിച്ച് മറുപടിയും നൽകി. 2019 ൽ പണികൾക്ക് ശേഷം പണികൾക്ക് ശേഷം തിരിച്ചെത്തിച്ചപ്പോൾ ഭാരം രേഖപ്പെടുത്തിയിരുന്നില്ലെന്നും ഹൈക്കോടതി കണ്ടെത്തലുണ്ട്. അറ്റകുറ്റപ്പണിക്കായി കൊണ്ടുപോകുമ്പോൾ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വേണമെന്ന നിർദ്ദേശമുണ്ടെന്നും സർക്കാർ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam