'കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ'; വീണ്ടും കുത്തി പി എസ് പ്രശാന്ത്

By Web TeamFirst Published Sep 15, 2021, 1:40 PM IST
Highlights

ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്‍റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ 'ഹൈക്കമാൻഡ് ' നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുകയാണ്

തിരുവനന്തപുരം: വീണ്ടും കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന പി എസ് പ്രശാന്ത്. ലോക ജനാധിപത്യ ദിനവുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് കുറിപ്പില്‍ കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു എന്ന് പ്രശാന്ത് തുറന്നടിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു.

ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വർഷം പൂർത്തിയാകുന്നുവെന്നും അദ്ദേഹം കുറിച്ചു. ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട കെപിസിസി പ്രസിഡന്‍റ്  വയലാർ രവിയായിരുന്നു, പരാജയപ്പെട്ടത് എ കെ ആന്‍റണിയും. അതിന് ശേഷം കോൺഗ്രസിൽ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്‍റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ 'ഹൈക്കമാൻഡ് ' നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുകയാണ്.

ദില്ലിയില്‍ പുതുതായി രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്‍റ് വേണമെന്നാണ്. അപ്പോഴും 'ഹൈക്കമാൻഡ് ' എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്‍റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ എന്ന് കുറിച്ചാണ് പി എസ് പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. 

പി എസ് പ്രശാന്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സെപ്തബർ 15 ലോക ജനാധിപത്യ ദിനം ...
ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടി എന്ന് അവകാശപ്പെടുന്ന കോൺഗ്രസിൽ ജനാധിത്യം നഷ്ട്ടപ്പെട്ടിട്ട് വർഷങ്ങളാകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെ സംഘടനാ തെരെഞ്ഞെടുപ്പ് നടന്നിട്ട് ഇന്നേക്ക് ഏകദേശം 30 വർഷം പൂർത്തിയാകുന്നു. 
ഒടുവിലത്തെ തെരെഞ്ഞെടുക്കപ്പെട്ട KPCC പ്രസിഡന്റ് ശ്രീ വയലാർ രവിയായിരുന്നു. പരാജയപ്പെട്ടത് ശ്രീ ഏ കെ ആന്റെണിയും. അതിന് ശേഷം കോൺഗ്രസിൽ നോമിനേഷനുകളുടെ കാലമായി. ഓരോ തെരെഞ്ഞെടുപ്പ് കഴിയുമ്പോഴും അതിന്റെ ഉത്തരവാദിത്വം നിലവിലെ നേതൃത്വത്തിന്റെ ചുമലിൽ ചാരി പുതിയ നേതൃത്വത്തെ "ഹൈക്കമാൻഡ് " നോമിനേറ്റ് ചെയ്യപ്പെടുന്ന രീതി തുടർന്ന് കൊണ്ടേയിരിക്കുന്നു. ഇത്തവണയും സംഭവിച്ചത് അതിന്റെ തനിയാവർത്തനം തന്നെയാണ്. പരാജയം എന്ത് കൊണ്ട് എന്ന ആത്മ പരിശോധന നടക്കുന്നേ ഇല്ല.
ഡൽഹിയിൽ പുതുതായി കോൺഗ്രസിൽ രൂപം കൊണ്ടിരിക്കുന്ന G-23 എന്ന ജനാധിപത്യവാദികളും ആവശ്യപ്പെടുന്നത് കോൺഗ്രസിൽ തെരെഞ്ഞെടുപ്പ് നടത്തി സ്ഥായിയായ ഒരു പ്രസിഡന്റ് വേണമെന്നാണ്.
അപ്പോഴും "ഹൈക്കമാൻഡ് " എന്ന സംവിധാനം ജനാധിപത്യത്തെ കുടുംബാധിപത്യമാക്കി ഏകാധിപത്യത്തിന്റെ പടുകുഴിലേക്ക് നയിച്ച് കൊണ്ടേയിരിക്കുന്നു
ജനാധിപത്യവും ഉൾപ്പാർട്ടി ജനാധിപത്യവും തൊട്ട് തീണ്ടാതെ ..!
കോൺഗ്രസിന് ഇനി എന്ത് സംഭവിക്കുമെന്ന് കണ്ടറിയണം കോശീ ..!!

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!