10:55 PM (IST) Mar 10

Malayalam News Live :ദീപ ഭട്ട് നായര്‍ക്ക് 2026ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലന്‍സ് അവാര്‍ഡ്

സീനിയർ സ്പീച്ച് ആൻഡ് ലാംഗ്വേജ് പാത്തോളജിസ്റ്റ് ദീപ ഭട്ട് നായർക്ക് 2026 ലെ പ്രൈഡ് ഓഫ് ദി നേഷൻ എക്സലൻസ് അവാർഡ്. ഓട്ടിസം ബാധിച്ചവരുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ദേശീയ പുരസ്ക്കാരം ലഭിച്ചത്. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് പുരസ്കാരം സമ്മാനിച്ചു.

Read Full Story
10:48 PM (IST) Mar 10

Malayalam News Live :റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവുനായ്ക്കള്‍ കൂട്ടത്തോടെ കുടുങ്ങി; രക്ഷപ്പെടുത്താൻ ശ്രമം

റോഡിൽ പരന്നൊഴുകിയ ടാറിൽ തെരുവ് നായ്ക്കൾ കുടുങ്ങി. കോഴിക്കോട് പന്തീരങ്കാവിന് സമീപം പൂളേങ്കര മണക്കടവ് കട്ട കമ്പനിക്ക് സമീപം റോഡിൽ പരന്ന ടാറിലാണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്. ഇന്ന് രാത്രിയോടെയാണ് സംഭവം. റോഡ് പണിക്ക് ഇറക്കിയ ടാർ നിലത്ത് പരന്നൊഴുകിയതിൽ ആണ് തെരുവ് നായ്ക്കൾ കുടുങ്ങിയത്.

Read Full Story
10:34 PM (IST) Mar 10

Malayalam News Live :കെ സുധാകരന് പിന്നാലെ പാര്‍ട്ടി ധാരണ തള്ളി അടൂര്‍ പ്രകാശും; താക്കീതുമായി നേതാക്കള്‍, ഒപ്പം അനുനയ നീക്കവും

സ്ഥാനാര്‍ത്ഥി പട്ടികക്ക് അന്തിമ രൂപം നല്കാന്‍ ദില്ലിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴാണ് സ്വയം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചുള്ള കെ സുധാകരന്‍റെ നീക്കവും സമുദായ സംഘടന വഴിയുള്ള അടൂര്‍ പ്രകാശിന്‍റെ സമ്മര്‍ദ്ദവും.

Read Full Story
10:31 PM (IST) Mar 10

Malayalam News Live :കോട്ടക്കലിൽ മഖാമിലെ നേര്‍ച്ചപ്പെട്ടി പുലര്‍ച്ചെ കൊള്ളയടിച്ചു, പണം മുസല്ലയിൽ പൊതിഞ്ഞു കൊണ്ടുപോയി; മോഷ്ടാവ് പിടിയിൽ

മലപ്പുറം കോട്ടക്കൽ പാലപ്പുറ മഖാമിലെ നേര്‍ച്ചപ്പെട്ടി കൊള്ളയടിച്ച മോഷ്ടാവ് പിടിയിൽ. ബാലുശ്ശേരി സ്വദേശി മുജീബ് എന്ന പൂനൂര്‍ മുജീബിനെ കോട്ടക്കൽ പൊലീസ് അറസ്റ്റു ചെയ്തു. സ്ഥിരം മോഷ്ടാവാണ് പ്രതി. എട്ടോളം പൊലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ മോഷക്കേസുകളുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

Read Full Story
10:03 PM (IST) Mar 10

Malayalam News Live :നായ്ക്കളെത്തിയത് കൂട്ടമായി, ലോട്ടറി വില്പനക്കാരനായ യുവാവിന് കടിയേറ്റു, ഗുരുതര പരിക്ക്

പുത്തനങ്ങാടി ക്ഷേത്രത്തിന് സമീപം ലോട്ടറി വില്പനക്കാരനായ യുവാവിനെ തെരുവുനായ കടിച്ച് പരിക്കേൽപ്പിച്ചു. ഇടക്കൊച്ചി പടനിലത്ത് വീട്ടിൽ ജോമോൻ എന്ന് വിളിക്കുന്ന മാത്യു ജോസഫിനാണ് കടിയേറ്റത്

Read Full Story
09:59 PM (IST) Mar 10

Malayalam News Live :'വ്യാവസായിക ആവശ്യത്തിനുള്ള എൽപിജിക്ക് നിയന്ത്രണം, ഗാർഹികാവശ്യത്തിനുള്ള എൽപിജിയിൽ ആശങ്ക വേണ്ട'; ആവർത്തിച്ച് കേന്ദ്രമന്ത്രി ഹർദീപ്സിം​ഗ് പുരി

രാജ്യത്ത് ആവശ്യങ്ങൾക്കുള്ള ഊർജം ലഭ്യമാക്കാൻ പ്രതിജ്ഞാബന്ധമാണെന്നും ആഭ്യന്തര ഉപഭോക്താക്കൾക്ക് ക്ഷാമം നേരിടുകയില്ലെന്നും മന്ത്രി ഉറപ്പ് നൽകി. വിവിധ പാതകളും സോഴ്സുകളും ഇതിനായി ഉപയോഗപ്പെടുത്തന്നുവെന്നും ഹർ​ദീപ് സിം​ഗ് പുരി പറഞ്ഞു.

Read Full Story
09:29 PM (IST) Mar 10

Malayalam News Live :'മറിയ ഉമ്മൻ മത്സരിക്കില്ല, സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല, മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞത്' - ചാണ്ടി ഉമ്മൻ

കുടുംബത്തിൽ നിന്ന് രണ്ട് പേർ മത്സരിക്കില്ലെന്ന് ചാണ്ടി ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി. മറിയയുടെ സ്ഥാനാർത്ഥിത്വം ചർച്ച ചെയ്തിട്ടില്ല. മറിയയും മത്സരിക്കുന്നില്ലെന്നാണ് പറഞ്ഞതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

Read Full Story
08:43 PM (IST) Mar 10

Malayalam News Live :കെ ജി സനൽകുമാർ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിലവിൽ നിയമവകുപ്പ് സെക്രട്ടറി

കെജി സനൽകുമാറിനെ പുതിയ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. നിലവിൽ നിയമ വകുപ്പ് സെക്രട്ടറിയാണ് കെജി സനൽകുമാര്‍.2023 ജൂലൈയിലാണ് കൊല്ലം ചവറ കുടുംബകോടതി ജഡ്ജിയായിരുന്ന കെ. ജി. സനൽകുമാറിനെ ലോ സെക്രട്ടറിയായി നിയമിച്ച് സർക്കാർ ഉത്തരവിറക്കിയത്

Read Full Story
08:34 PM (IST) Mar 10

Malayalam News Live :വരുന്നു, പ്രവാസികള്‍ക്കായി പൊലീസ് സ്റ്റേഷൻ, സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതുതായി എൻആര്‍ഐ പൊലീസ് സ്റ്റേഷൻ തുടങ്ങും

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് പുതിയതായി എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ ആരംഭിക്കും. ലോകമൊട്ടാകെ ഏകദേശം മൂന്നരദശലക്ഷം പ്രവാസികളുണ്ടെന്നാണ് കണക്ക്. ഇവരുടെ പ്രശ്നങ്ങളിൽ ആവശ്യമായ സഹായവും ഇടപെടലും നടത്തുന്നതിനായാണ് പ്രത്യേക പൊലീസ് സ്റ്റേഷൻ ആരംഭിക്കുന്നത്.

Read Full Story
08:00 PM (IST) Mar 10

Malayalam News Live :പിണറായി വിജയൻ ആറാണ് മഹാരാജാവോ? വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്ന് രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിനിധീകരിക്കുന്ന ധര്‍മ്മടം നിയമസഭാ മണ്ഡലം കോട്ടയാണെന്നാണ് സിപിഎം പറയുന്നതെന്നും എന്നാൽ, വികസനം എത്താത്ത നാടാണ് ധര്‍മ്മടമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍.കോട്ട അവകാശപ്പെടാൻ പിണറായി വിജയൻ ആരാണ് മഹാരാജാവാണോയെന്നും രാജീവ് ചന്ദ്രശേഖര്‍ തുറന്നടിച്ചു

Read Full Story
07:46 PM (IST) Mar 10

Malayalam News Live :ലിയോയുടേയും നൈലയുടേയും കുഞ്ഞുങ്ങൾക്ക് പേരിടാനെത്തി മന്ത്രി, മൃഗശാലയിലെ സിംഹക്കുട്ടികൾക്ക് സിംബ, സൂരി എന്ന് പേര് വിളിച്ചു

മൃഗശാലയിലെ സിംഹങ്ങളായ ലിയോ, നൈല എന്നിവർക്ക് ജനിച്ച സിംഹക്കുട്ടികൾക്ക് 'സിംബ' (Simba) എന്നും സൂരി (Suri) എന്നും പേരിട്ട് മന്ത്രി. മൃഗശാലയിൽ നടന്ന ചടങ്ങിൽ മൃഗശാല, മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്

Read Full Story
07:04 PM (IST) Mar 10

Malayalam News Live :മണ്ണാർക്കാട് കാട്ടാന ആക്രമണം - വനംവകുപ്പ് വാച്ചർക്ക് ദാരുണാന്ത്യം; ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആക്രമണം

സംഭവ സ്ഥലത്ത് വെച്ച് തന്നെ ഷൈജു മരിച്ചു. മൃതദേഹം നിലവിൽ മണ്ണാർക്കാട് സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. നാളെ പോസ്റ്റ്മോർട്ടം അടക്കമുള്ള നടപടികൾ പൂർത്തിയാക്കി സംസ്കരിക്കും.

Read Full Story
06:34 PM (IST) Mar 10

Malayalam News Live :കൊവിഡ് വാക്സിന് ശേഷം ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളും മരണവും; നഷ്ടപരിഹാരം നൽകുന്നതിന് കുറ്റമറ്റ രീതിയിൽ നയം വേണം

കോടതി നിർദേശിക്കുന്ന നഷ്ടപരിഹാര നയം നിലവിലുള്ള മറ്റ് നിയമപരമായ പരിഹാരങ്ങൾ തേടുന്നതിന് ആർക്കും തടസ്സമാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള ഹർജികളിൽ ഉൾപ്പെടെയാണ് കോടതി ഉത്തരവ്.

Read Full Story
06:08 PM (IST) Mar 10

Malayalam News Live :കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു, 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി പൊലീസ്, നടപടി തുടരുമെന്ന് അറിയിപ്പ്

എറണാകുളം റൂറൽ ജില്ലയിൽ നടത്തിയ ഏകദിന സ്പെഷ്യൽ ഡ്രൈവിൽ ജാമ്യമില്ലാ കുറ്റങ്ങളിൽ ഏർപ്പെട്ട് കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞ 73 പേരെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി

Read Full Story
04:54 PM (IST) Mar 10

Malayalam News Live :ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സമയമായി; വാക്കാൽ പരാമർശവുമായി സുപ്രീം കോടതി

1937 ലെ ശരിയത്ത് നിയമത്തിലെ ചില വകുപ്പുകളെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കവേ, ഏകീകൃത സിവിൽ കോഡ് പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് സുപ്രീം കോടതി പറഞ്ഞത്.

Read Full Story
04:43 PM (IST) Mar 10

Malayalam News Live :എറണാകുളത്ത് ബിബിഎ വിദ്യാര്‍ത്ഥി കോളേജിന് സമീപത്തെ പിജിയിൽ മരിച്ച നിലയിൽ

രാജഗിരി കോളേജിലെ മൂന്നാംവർഷ ബിബിഎ വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കോളേജിന് സമീപം പിജിയിലാണ് മൃതദേഹം കണ്ടത്. പത്തനംതിട്ട സ്വദേശി ആബിനർ ആണ് മരിച്ചത്. ഇന്നലെ രാത്രി കൂടെ താമസിക്കുന്ന സഹപാഠികൾ ആണ് ആബിനറെ മരിച്ച നിലയിൽ കണ്ടത്.

Read Full Story
04:24 PM (IST) Mar 10

Malayalam News Live :രാവിലെ ക്ലാസിലെത്തി, ഇന്റർവെൽ സമയത്ത് റൂമിലേക്ക് പോയി; ചെന്നിത്തല നവോദയ സ്കൂളിൽ പ്ലസ് വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ

ഏതാനും മാസങ്ങൾക്ക് മുമ്പ് മറ്റൊരു വിദ്യാര്‍ത്ഥിയെയും ചെന്നിത്തല നവോദയ ഹോസ്റ്റലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബത്തെ വിവരമറിയിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായും പൊലീസ് അറിയിച്ചു.

Read Full Story
04:09 PM (IST) Mar 10

Malayalam News Live :'നാണംകെട്ടത് ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ്, അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി ഉയർത്തരുത്'; ഗണേഷ് കുമാർ വിവാദത്തിൽ വിഡി സതീശൻ

മന്ത്രി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗണേഷ് കുമാറല്ല മുഖ്യമന്ത്രിയാണ് നാണം കെട്ടതെന്നും അതിജീവിതക്ക് ഐക്യദാർഢ്യമറിയിച്ചുള്ള കപ്പ് ഇനി മുഖ്യമന്ത്രി ഉയർത്തിക്കാട്ടരുതെന്നും സതീശൻ പറഞ്ഞു

Read Full Story
03:34 PM (IST) Mar 10

Malayalam News Live :ചായക്കടയ്ക്കു മുന്നിൽ യുവാക്കൾ തമ്മിൽ തർക്കം, പിന്നാലെ ലോഡ്ജിലെത്തിയും ആക്രമണം; പ്രതികൾ പിടിയിൽ

ചായക്കടയ്ക്ക് മുന്നിലുണ്ടായ തർക്കത്തെ തുടർന്ന് യുവാക്കളെ മാരകായുധങ്ങളുമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. കൃത്യത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ കോതമംഗലത്തു നിന്നാണ് അറസ്റ്റ് ചെയ്തത്. മാർച്ച് ആറിന് പുലർച്ചെ കായംകുളം ഒ എൻ കെ ജംഗ്ഷന് തെക്കുവശമുള്ള ചായക്കടയുടെ മുൻവശത്ത് വെച്ചാണ് കേസിനാസ്പദമായ തർക്കമുണ്ടായത്

Read Full Story
03:29 PM (IST) Mar 10

Malayalam News Live :ഗണേഷ്കുമാർ വിവാദം - മുഖ്യമന്ത്രിയുടെ മകൾക്കും മുൻ ഡിജിപി ശ്രീലേഖക്കുമെതിരെ ഡിജിപിക്ക്‌ പരാതി, 'ഗുരുത കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചു'

ഗുരുതരമായ കുറ്റം അറിഞ്ഞിട്ടും മറച്ചുവെച്ചെന്നാണ് പരാതിയിലെ ആരോപണം. കഴിഞ്ഞ ദിവസം ​ഗണേഷ് കുമാറിൻ്റെ ഭാര്യ ബിന്ദു മേനോൻ പ്രശ്നം മുഖ്യമന്ത്രിയുടെ മകളോടും ശ്രീലേഖയോടും സംസാരിച്ചതായി വെളിപ്പെടുത്തിയിരുന്നു. ഇതിൻ്റെ പശ്ചാത്തലത്തിലാണ് ഇരുവർക്കുമെതിരെ യൂത്ത് കോൺ​ഗ്രസ് തിരിഞ്ഞത്.

Read Full Story