'പ്രചരിച്ചത് വ്യാജ എക്സ്റേ, കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു; സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി'; കെകെ രമ

Published : Mar 22, 2023, 06:12 PM ISTUpdated : Mar 22, 2023, 06:21 PM IST
'പ്രചരിച്ചത് വ്യാജ എക്സ്റേ, കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു; സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി'; കെകെ രമ

Synopsis

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജ എക്സ്റേയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

തിരുവനന്തപുരം: നിയമസഭ സംഘർഷത്തിൽ പരിക്കേറ്റ കെ കെ രമ എംഎൽഎയുടെ കൈക്ക് വീണ്ടും പ്ലാസ്റ്ററിട്ടു. തിരുവനന്തപുരം ജനറൽ ആശുപത്രിയിലാണ് പ്ലാസ്റ്ററിട്ടത്. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചത് വ്യാജ എക്സ്റേയാണെന്ന് ഡോക്ടർമാർ പറഞ്ഞതായി കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സൈബർ ആക്രമണങ്ങൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കുമെന്നും രമ വ്യക്തമാക്കി. ''മൂന്ന് ദിവസത്തിന് ശേഷം വരാൻ ഡോക്ടർ പറഞ്ഞിരുന്നു. ആദ്യത്തെ പ്ലാസ്റ്റർ വെട്ടി. നോക്കിയപ്പോൾ നീര് കുറഞ്ഞിട്ടില്ല, വേദനയുമുണ്ട്. വീണ്ടും ഒരാഴ്ചത്തേക്ക് കൂടി പ്ലാസ്റ്ററിടാൻ ഡോക്ടർ പറഞ്ഞു. ഒന്നൂകൂടി ക്ലിയറാകണമെങ്കിൽ എംആർഐ എടുക്കണം.'' കെകെ രമ പറഞ്ഞു.

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ നിന്നാണ് കെ കെ രമ ചികിത്സ തേടിയത്. ആശുപത്രിയിൽ നിന്ന് എക്സ് റേ ചോർന്നിട്ടില്ലെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് തന്റെ എക്സ് റേ ആണോയെന്ന് ഡോക്ടറോട് ചോദിച്ചിരുന്നെന്നും രമ പറഞ്ഞു. അത് വ്യാജമാണെന്നും അവിടെ നിന്നും എക്സ് റേ ചോർന്നിട്ടില്ലെന്നും ‍ഡോക്ടർ പറഞ്ഞതായി കെ കെ രമ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പീക്കർക്ക് നൽകിയ പരാതിയിൽ തുടർ നടപടി സ്വീകരിക്കുമെന്നും രമ കൂട്ടിച്ചേർത്തു.

കയ്യില്‍ എന്തിനാണ് പ്ലാസ്റ്ററിട്ടതെന്ന് പറയേണ്ടത് ഡോക്ടര്‍'; പ്ലാസ്റ്റർ വിവാദത്തിൽ പ്രതികരിച്ച് കെ കെ രമ 

PREV
click me!

Recommended Stories

ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്
'നിവർന്നു നിന്ന് വിളിച്ചുപറഞ്ഞ ആ നിമിഷം ജയിച്ചതാണവൾ'; ദിലീപിന്‍റെ മുഖം ഹണി വർഗീസിൻ്റെ വിധി വന്നിട്ടും പഴയപോലെ ആയിട്ടില്ലെന്ന് സാറാ ജോസഫ്