തിരുവനന്തപുരം ലോ കോളേജ് സംഘർഷം: സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പാൾ

Published : Mar 22, 2023, 05:35 PM IST
തിരുവനന്തപുരം ലോ കോളേജ് സംഘർഷം: സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി പ്രിൻസിപ്പാൾ

Synopsis

വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണിത്

തിരുവനന്തപുരം: ലോ കോളെജ് സംഘർഷത്തിൽ വിദ്യാർത്ഥി സംഘടനകൾ കടുംപിടിത്തം തുടരുന്ന സാഹചര്യത്തിൽ ക്ലാസുകൾ പുനരാരംഭിക്കുന്നതിന്, സമവായത്തിനായി കളക്ടറുടെ ഇടപെടൽ തേടി കോളജ് പ്രിൻസിപ്പാൾ. വിദ്യാർത്ഥി സംഘടനകളുടെയും പിടിഎയുടെയും യോഗം ചേർന്നിട്ടും സമവായത്തിലെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് കളക്ടറുടെ ഇടപെടൽ തേടിയത്. 

വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിച്ച് പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് കോളേജ് പ്രിൻസിപ്പാളിന്റെ അഭ്യർത്ഥന. അതേസമയം അടച്ചിട്ടിരിക്കുന്ന കോളേജിൽ നാളെ മുതൽ അവസാന വർഷ വിദ്യാർത്ഥികൾക്ക് ഓഫ്‍ലൈൻ ക്ലാസുകൾ തുടങ്ങും. മറ്റുള്ളവർക്ക് ഓൺ‍ലൈൻ ക്ലാസ് തന്നെ തത്കാലത്തേക്ക് തുടരും. 

PREV
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം