കണ്ണൂരിൽ വീണ്ടും ടാങ്കർ ലോറി മറിഞ്ഞു; ഒരു മാസത്തിനിടെ മൂന്നാമത്തെ അപകടം

By Web TeamFirst Published May 18, 2021, 9:49 AM IST
Highlights

ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു.

കണ്ണൂർ: കണ്ണൂരിൽ വീണ്ടും പാചക വാതക ടാങ്കർ അപകടത്തിൽ പെട്ടു. കണ്ണൂർ പുതിയ തെരു ധനരാജ് ടാക്കീസിന് സമീപം ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെ നാല് മണിയോടെയാണ് സംഭവം. ടാങ്കറിൽ ഗ്യാസ് ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് നിറക്കാനായി മംഗലാപുരത്തേക്ക് പോവുകയായിരുന്നു ലോറി. ഡ്രൈവർ ഉറങ്ങി പോയതാകാം അപകടകാരണമെന്ന് പൊലീസ് പറയുന്നു.

രണ്ട് ദിവസം കണ്ണൂരിൽ ടാങ്കർ ലോറി അപകടത്തിൽ പെട്ടിരുന്നു. മംഗലാപുരത്ത് നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറി പുലർച്ചെ മൂന്ന് മണിയോടെ മേലേ ചൊവ്വയിൽ വച്ചാണ് നിയന്ത്രണം വിട്ടത്. കുന്നിറക്കത്തിൽ റോഡിൽ നിന്ന് തെന്നിമാറിയ വാഹനം മൺ തിട്ടയിലേക്ക് ചെരിഞ്ഞു. വാതക ചോർച്ച ഉണ്ടാകാത്തത് അപകടം ഒഴിവാക്കി. രാവിലെ രണ്ട് ക്രെയിനുകളെത്തിച്ചാണ് ടാങ്കർ ഉയർത്തിയത്. ഒരാഴ്ച മുമ്പാണ് ഇതിന് തൊട്ടടുത്ത് ചാലയിൽ ടാങ്കർ മറിഞ്ഞത്. റോഡിന്റെ അശാസ്ത്രീയ നിർമ്മാണമാണ് അപകടം തുടരുന്നതിന് കാരണമെന്ന് ആക്ഷേപം ഉയരുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!