
തിരുവനന്തപുരം: പ്രമുഖ കൃഷി ശാസ്ത്രജ്ഞന്‍ ആര്‍ ഹേലി അന്തരിച്ചു. കേരളത്തില്‍ ഫാം ജേര്‍ണലിസത്തിന്‍റെ ഉപജ്ഞാതാവാണ് അദ്ദേഹം. കൃഷി വകുപ്പിന്‍റെ മുന്‍ ഡയറക്ടര്‍ ആയിരുന്ന ഹേലി കേരള കാര്‍ഷിക നയരൂപീകരണ സമിതി അംഗവുമായിരുന്നു. കൃഷിയെ ജനകീയ പ്രസ്ഥാനം ആക്കുന്നതില്‍ നിര്‍ണായ പങ്കുവഹിച്ച വൃക്തിയാണ് ഹേലി. ആകാശവാണിയിലെ വയലും വീടും, ദൂരദർശനിലെ നാട്ടിൻപുറം എന്നീ പരിപാടികൾക്ക് പിന്നിൽ പ്രവർത്തിച്ച ഹേലി കാർഷിക സംബന്ധിയായ നിരവധി ലേഖനങ്ങൾ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും എഴുതി ശ്രദ്ധേയനായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam