ഇടുക്കിയിൽ ബാങ്കുകളുടെ ഗുണ്ടായിസം; മുതലെടുക്കരുതെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

By Web TeamFirst Published Mar 4, 2019, 10:37 AM IST
Highlights

കര്‍ഷക ആത്മഹത്യ തുടരുന്ന ഇടുക്കിയിൽ കര്‍ഷകരെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാര്‍ 

തിരുവനന്തപുരം: പ്രളയക്കെടുതിയിൽ പാടെ തകര്‍ന്ന ഇടുക്കിയിലെ കര്‍ഷകനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്നത് ബാങ്കുകളാണെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാര്‍. കര്‍ഷകരുടെ കടങ്ങൾക്ക് ഒരു വര്‍ഷത്തേക്ക് മൊറൊട്ടോറിയം അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ബാങ്കുകളോടും സംസ്ഥാന തലത്തിൽ ബാങ്കുകളുടെ യോഗം വിളിച്ചും  മൊറട്ടോറിയം നൽകണമെന്ന ആവശ്യം അറിയിച്ചിട്ടും അനുസരിക്കാൻ ബാങ്കുകൾ തയ്യാറാകുന്നില്ല

കടക്കെണിയിലായ കര്‍ഷകനെ മാനസിക സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയിൽ നിന്ന് ബാങ്കുകൾ പിൻമാറണമെന്നും കൃഷി മന്ത്രി ആവശ്യപ്പെട്ടു. യാതൊരു മാനുഷിക പരിഗണനയും നൽകാതെ ജപ്തി നോട്ടീസ് അയച്ച് ഗുണ്ടകളെ പോലെ കര്‍ഷകനെ ഭീഷണിപ്പെടുത്തുകയാണ് ബാങ്കുകളെന്നും കൃഷി മന്ത്രി ആരോപിച്ചു.

പ്രളയത്തിൽ നട്ടെല്ല് തകര്‍ന്ന ഇടുക്കിയിലെ കാര്‍ഷിക മേഖലയ്ക്ക് ഇരുട്ടയിയായി ബാങ്കുകളുടെ പണപ്പിരിവും കര്‍ഷകരുടെ പ്രതിസന്ധിയും തുറന്ന് കാണിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടര്‍ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു കൃഷി മന്ത്രി വിഎസ് സുനിൽ കുമാര്‍.

റോവിംഗ് റിപ്പോർട്ടർ പരമ്പര വാർത്ത ഇവിടെ: 

15000 പേര്‍ക്ക് ജപ്തി നോട്ടീസ്; ആത്മഹത്യയല്ലാതെ മറ്റ് വഴിയില്ലെന്ന് ഇടുക്കിയിലെ കര്‍ഷകര്‍

click me!