എ ഐ ക്യാമറ വിവാദം; കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്

Published : Apr 27, 2023, 01:34 PM ISTUpdated : Apr 27, 2023, 02:43 PM IST
എ ഐ ക്യാമറ വിവാദം; കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്

Synopsis

മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്.

തിരുവനന്തപുരം: എ ഐ ക്യാമറ വിവാദത്തില്‍ കെൽട്രോണിൽ നിന്നും കരാർ വിശദാംശങ്ങൾ തേടി വിജിലൻസ്. മോട്ടോർ വാഹന വകുപ്പിൽ നിന്നും ഫയലുകൾ കൈമാറി.  മുൻ ട്രാൻസ്പോർട്ട് കമ്മിഷ്ണർ രാജീവൻ പുത്തലത്തിനെതിരെ കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറി നൽകിയ പരാതിയിലാണ് വിജിലൻസിന്റെ അന്വേഷണം. കൊല്ലം ആന്റി കറപ്ഷൻ മിഷൻ സെക്രട്ടറിയാണ് പരാതി നൽകിയത്.

ഐഐ ക്യാമറകളിലെ ഇടപാട് ഉള്‍പ്പെടെ അഞ്ച് കാര്യങ്ങളില്‍ അന്വേഷണത്തിന് മാർച്ച് മാസത്തിലാണ് സർക്കാർ വിജിലൻസ് അ്വേഷണത്തിന് അനുമതി നൽകിയത്. മുൻ ട്രാൻസപോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരായ പരാതിയിലാണ് എഐ ക്യാമറകളെ കുറിച്ചുള്ള അന്വേഷണവും നടക്കുന്നത്. ഗതാഗതവകുപ്പിന്‍റെ സേയ്ഫ കേരള പദ്ധതിയെ കുറിച്ചുളള പരാതിയിലാണ് വിജിലൻസ് അന്വേഷണം നടത്തുന്നത്.

സെയ്ഫ കേരള പദ്ധതിയിലെ പ്രധാന വരുമാനമാർഗമായി സർക്കാർ കണ്ടിരുന്നത് എ ഐ ക്യാമറകള്‍ വഴി ലഭിക്കുന്ന പിഴപ്പണമായിരുന്നു. പദ്ധതിയുടെ ചുമതലക്കാരനായ മുൻ ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവൻ പുത്തലത്തിനെതിരെ അഞ്ച് കാര്യങ്ങള്‍ അന്വേഷിക്കമെന്നായിരുന്നു വിജിലൻസിന് ലഭിച്ച പരാതി. അതില്‍ പ്രധാനപ്പെട്ട ആരോപണം എഐ ക്യാമറകള്‍ സ്ഥാപിച്ചതിൽ അഴിമതി നടന്നിട്ടുണ്ടാനാനയിരുന്നു. ലാപ്ടോപ്പ് വാങ്ങിയതിലും സെർവർ സജീകരിച്ചതിലും സ്ഥലം മാറ്റത്തിലും ഇലക്ട്രോണിക് വാഹനങ്ങള്‍ വാങ്ങിയതിലും ഉള്‍പ്പെടെയാണ് മറ്റ് ആക്ഷേപം. 

PREV
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം