Latest Videos

എഐ ക്യാമറ ആദ്യ ദിനം 'പണി' കിട്ടിയവരുടെ കണക്ക് പുറത്ത്, 28891 നിയമലംഘനം പിടികൂടി, നോട്ടീസ് ഉടനെത്തും!

By Web TeamFirst Published Jun 5, 2023, 7:25 PM IST
Highlights

കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്

തിരുവനന്തപുരം: എ ഐ ക്യാമറ പ്രവർത്തനത്തിന്‍റെ ആദ്യ മണിക്കൂറുകളിലെ കണക്ക് പുറത്ത്. ആദ്യ 9 മണിക്കൂറിൽ കണ്ടെത്തിയത് 28,891 നിയമലംഘനങ്ങളാണ്. രാവിലെ 8 മണി മുതൽ വൈകീട്ട് 5 വരെയുള്ള കണക്ക് പ്രകാരം റോഡ് ക്യാമറ വഴി കണ്ടെത്തിയത് 28, 891 നിയമലംഘനങ്ങളെന്ന് അധികൃതർ വ്യക്തമാക്കി. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയ് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് 5 മണിവരെ കണ്ടെത്തിയിട്ടുള്ളത്. ഇന്ന് കണ്ടെത്തിയ നിയമലംഘനങ്ങൾക്ക് നാളെ മുതൽ നോട്ടീസ് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

അരികൊമ്പനെ എത്തിക്കുന്നത് തടഞ്ഞ് എസ്‍ഡിപിഐ പ്രതിഷേധം, കളക്കാട് പ്രവേശിപ്പിക്കില്ലെന്ന് പ്രതിഷേധക്കാർ

 

ഏഷ്യാനെറ്റ് ന്യൂസ് വാർത്ത യൂട്യൂബിൽ തത്സമയം കാണാം

എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്നും ഇത് നല്ല സൂചനയാണെന്നും ഗതാഗത മന്ത്രി ആന്റണി രാജു പ്രതികരിച്ചു. ജില്ല തിരിച്ചുള്ള നിയമലംഘനങ്ങളുടെ കണക്കും അദ്ദേഹം പുറത്തുവിട്ടു. ഇന്ന് ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ് 4,778. തിരുവനന്തപുരം 4,362, പത്തനംതിട്ട 1,177, ആലപ്പുഴ 1,288, കോട്ടയം 2,194 , ഇടുക്കി 1,483, എറണാകുളം 1,889 , തൃശ്ശൂർ 3,995 , പാലക്കാട് 1,007, മലപ്പുറം 545 , കോഴിക്കോട് 1,550 , വയനാട് 1,146, കണ്ണൂർ 2,437, കാസർഗോഡ് 1,040 എന്നിങ്ങനെയാണ് ഇന്ന് കണ്ടെത്തിയ റോഡിലെ നിയമലംഘനങ്ങൾ. ക്യാമറ സ്ഥാപിച്ചതിനു ശേഷം ബോധവൽക്കരണത്തിന് നൽകിയ കാലഘട്ടത്തിനേക്കാള്‍ നിയമലംഘനങ്ങൾ വളരെയധികം കുറഞ്ഞത് ശുഭ സൂചനയാണെന്ന് മന്ത്രി പറഞ്ഞു. ഗതാഗതസുരക്ഷയെ മുൻനിർത്തി എല്ലാവരും വാഹന നിയമങ്ങൾ പാലിക്കുവാൻ ആരംഭിച്ചതിന്റെ സൂചനയാണിത്. സഹകരിച്ച പൊതുജനങ്ങൾക്ക് മന്ത്രി ആന്റണി രാജു നന്ദി പറഞ്ഞു. വരും ദിവസങ്ങളിൽ നിയമലംഘനങ്ങൾ വീണ്ടും കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. റോഡപകട രഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള പരിശ്രമത്തിന് എല്ലാവരുടെയും സഹകരണം മന്ത്രി അഭ്യര്‍ത്ഥിച്ചു.

click me!