എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചുതുടങ്ങിയില്ല, ചെലവിനെ ചൊല്ലി തര്‍ക്കം

Published : Apr 24, 2023, 08:54 AM ISTUpdated : Apr 24, 2023, 11:26 AM IST
എഐ ക്യാമറയില്‍ സര്‍വത്ര ആശയക്കുഴപ്പം; ബോധവത്കരണ നോട്ടീസ് ഇനിയും അയച്ചുതുടങ്ങിയില്ല, ചെലവിനെ ചൊല്ലി തര്‍ക്കം

Synopsis

പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമലംഘനങ്ങളും വർധിച്ചു.

തിരുവനന്തപുരം: എഐ ക്യാമറകളിൽ ഗതാഗത നിയമലംഘത്തിന് പിടികൂടുന്നവർക്ക് ബോധവത്ക്കരണ നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം വൈകുന്നു. പിഴ ഈടാക്കാതെ നോട്ടീസ് മാത്രം അയക്കുന്ന കാര്യത്തിൽ കെൽട്രോണും മോട്ടോർ വാഹനവകുപ്പും തമ്മിൽ ധാരണയായിട്ടില്ല. പിഴ ഒഴിവാക്കിയതോടെ നിയമലംഘനങ്ങളും വർധിച്ചു.

എഐ ക്യാമറയിൽ ഗതാഗത നിയമലംഘനം കണ്ടെത്തിയാൽ കേന്ദ്രസർക്കാരിന്റെ പരിവാഹൻ സോഫ്റ്റുവയർ വഴി വാഹന ഉടമയ്ക്ക് ആദ്യം എസ്എംഎസും പിന്നാലെ ഇ-ചെല്ലാനും കിട്ടുന്നതാണ് സേഫ് കേരള പദ്ധതി. എന്നാൽ ഒരു മാസത്തേക്ക് പിഴ വേണ്ട, ബോധവത്കരണം മതിയെന്ന് മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിരുന്നു. ഇതാണ് പദ്ധതി നടത്തിപ്പുകാരായ കെൽട്രോണിനെ വെട്ടിലാക്കിയത്.

പിഴ ചുമത്താതെ നോട്ടീസ് പ്രിൻെറടുത്ത് രജിസ്റ്റേഡ് താപാലിൽ അയക്കാനുള്ള പണം മോട്ടോർ വാഹനവകുപ്പ് വഹിക്കണമെന്നാണ് കെൽട്രോണ്‍ നിലപാട്. കരാർ പ്രകാരം ഇതെല്ലാം കെൽട്രോണ്‍ തന്നെ ചെയ്യണമെന്നാണ് മോട്ടോർ വാഹനവകുപ്പും പറയുന്നത്. തർക്കത്തിൽ തീരുമാനമുണ്ടാക്കാൻ ഇന്ന് ഇരുകൂട്ടരും ചർച്ച നടത്തുന്നുണ്ട്. എഐ ക്യാമറകള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്പീഡ് ക്യാമറകള്‍ നിയമലംഘനം കണ്ടെത്തിയാൽ പിഴ ചുമത്തിയത് അറിയിക്കാനുള്ള സന്ദേശമയക്കാനുള്ള സോഫ്റ്റുവയർ കെൽട്രോണിനുണ്ട്. അത് എഐ ക്യാമറകൾക്കായി ഉപയോഗപ്പെടുത്തണണെങ്കിൽ, ചില സാങ്കേതിക തടസ്സങ്ങള്‍ മറകടക്കണം.

തീരുമാനമുണ്ടായാലും മറ്റൊരു വെല്ലുവിളിയുണ്ട്. ലക്ഷകണക്കിന് നിയമ ലംഘങ്ങളുടെ നോട്ടീസാകും, കണ്ട്രോൾ റൂം സജീവമാകുന്നതോടെ ജീവനക്കാരുടെ മുന്നിലെത്തുക. പിഴയിടാക്കുമെന്ന പ്രചാരണമുണ്ടായപ്പോൾ നിയമലംഘനങ്ങള്‍ കുറഞ്ഞുവെങ്കിലും, തത്കാലത്തേക്ക് ബോധവത്കരണം മതിയെന്ന പ്രഖ്യാപനത്തിന് പിന്നാലെ വീണ്ടും കൂടി.

പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിന്റെ തലേന്ന്, അതായത് 19ന് 3,97488 പേരാണ് നിയമലംഘനം നടത്തിയത്. പദ്ധതി ഉദ്ഘാടന ദിവസമായ 20ന് ഇത് 2,68,380 മായി കുറഞ്ഞു. പിഴയില്ലറിഞ്ഞതോടെ അടുത്ത ദിവസം നിയമലംഘനം 2,90823 മായി ഉയർന്നു, തുടർന്നുള്ള ദിവസങ്ങളിലും നിയമലംഘനങ്ങളുടെ എണ്ണം കൂടി. ഇത്രയും നോട്ടീസുകള്‍ അയക്കുന്നതിലെ പ്രയോഗിയതയും സംശയമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മോദിയെത്തും മുന്നേ! കേരളത്തിലെ തെരഞ്ഞെടുപ്പ് ചുമതല വിനോദ് താവ്ഡെക്ക്, ഒപ്പം കേന്ദ്രമന്ത്രി ശോഭ കരന്തലജെയും; മിഷൻ 2026 ഒരുക്കം തുടങ്ങി ദേശീയ നേതൃത്വം
സ്വർണക്കൊള്ള കേസിൽ നിർണായകം, പത്മകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുമോ? ജയിലിൽ തുടരുമോ? ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ