
തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ ഏറ്റവും പുതിയ ട്രെൻഡണ് എഐ കാരിക്കേച്ചറുകള്‍. അഭിരുചിക്ക് അനുസരിച്ച് ഫോട്ടോകളെ നിമിഷങ്ങള്‍ക്കുള്ളില്‍ കാരിക്കേച്ചറാക്കി മാറ്റാം. സോഷ്യല്‍ മീഡിയിയയില്‍ ഇപ്പോള്‍ തരംഗമാണ് എഐ കാരിക്കേച്ചർ. മന്ത്രിമാരടക്കം നിരവധി പേരാണ് ട്രെൻഡിനൊപ്പം എന്ന പേരില്‍ എഐ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്ക് വയ്ക്കുന്നത്. വി ശിവൻകുട്ടി, കെ ബി ഗണേഷ് കുമാർ, വി എൻ വാസവൻ, റോഷി അഗസ്റ്റിൻ തുടങ്ങി നിരവധിപ്പേരാണ് എഐ ചിത്രം പങ്കുവെച്ച് ട്രെൻഡിനൊപ്പം ചേർന്നത്.
സോഷ്യൽ മീഡിയ വാളിലെത്തിയാൽ ആകെ മൊത്തം എഐ എഫക്ടാണ്. ജോലി പശ്ചാത്തലമായ കാരിക്കേച്ചർ ചിത്രങ്ങള്‍ സമൂമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. ജെൻസി കാലത്ത് പൂക്കികള്‍ക്കൊപ്പം പിടിച്ച് നിൽക്കണമെങ്കിൽ രാഷ്ട്രീയം മാത്രം പോര എന്നും ട്രെന്റിനൊപ്പം നടക്കണം, ഇല്ലെങ്കിൽ വൈബിൽ പിന്നിലാവും എന്നും മനസ്സിലാക്കി ട്രെൻഡുമായി മുന്നോട്ട് വന്നിരിക്കുകയാണ് നിരവധി രാഷ്ട്രീയക്കാർ. ട്രെൻഡിനൊപ്പം ഈ ഞാനും എന്ന കുറിപ്പുമായിട്ട് പതിവുപോലെ ആദ്യം രംഗത്തെത്തിയത് മന്ത്രി വി ശിവൻകുട്ടിയാണ്. കുട്ടികളുടെ പൂക്കി, മന്ത്രി അപ്പൂപ്പൻ പൊളിച്ചു തുടങ്ങിയ കമന്റുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ് വിദ്യാഭ്യാസ മന്ത്രിയുടെ കമന്റ് ബോക്സ്.
ശിവൻകുട്ടിയുടെ പോസ്റ്റ് വൈറലായതോടെ മന്ത്രി വി എൻ വാസവനും കാരിക്കേച്ചർ ചിത്രവുമായി രംഗത്തെത്തി. മണമുള്ള പോ നുള്ളി മുടിയിൽ ചൂടി ഇൻസ്റ്റ ട്രെന്റിന് ശേഷം തനിക്ക് ഏറെ പ്രിയപ്പെട്ട ഡ്രൈവർ റോളിലുള്ള ചിത്രവുമായി മന്ത്രി ഗണേഷ്കുമാറും തന്‍റെ കാരിക്കേച്ചർ പോസ്റ്റ് ചെയ്തിട്ടുണ്ട്. മന്ത്രി ഒ ആർ കേളു, സ്പീക്കർ എ എൻ ഷംസിർ, എംഎൽഎമാരായ വി കെ പ്രശാന്ത്, ലിന്‍റോ ജോസഫ് തുടങ്ങിയ രാഷ്ട്രീയക്കാരുടെ ഒരു നീണ്ട നിരയും ഈ ട്രെൻഡിനൊപ്പമുണ്ട്. എല്ലാ ചിത്രങ്ങളെല്ലാം ചുരുങ്ങിയ സമയത്തിനകം തന്നെ സൈബറിടത്ത് വൈറലായി കഴിഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam