എഐ ലോകത്തിന് ഭീഷണി, രാഷ്ട്ര നേതാക്കൾക്ക് പുനർചിന്ത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം; അഗോറയില്‍ മമ്മൂട്ടി

Published : Nov 27, 2026, 04:11 PM IST
mammootty agora

Synopsis

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മാനവരാശിക്ക് വലിയ ഭീഷണിയാണെന്നും ഏകാധിപതികളുടെ കൈകളിൽ എഐ എത്തിയാൽ അപകടമാണെന്നും നടൻ മമ്മൂട്ടി പറഞ്ഞു. സിനിമയെയാണ് എഐ ആദ്യം ബാധിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസിന്റെ അഗോറ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: എഐ ലോകത്തിന് ഭീഷണിയാണെന്ന് നടൻ മമ്മൂട്ടി. എഐ മാനവരാശിക്ക് വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ്, ആർട്ടിഫിഷ്യലി ഇന്റലിജന്റ് ആയാൽ പണിപാളും. ഏതെങ്കിലും ഒരേകാധിപതിയുടെ കൈയിൽ കിട്ടിയാൽ ലോകത്തിന് ഭീഷണിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന്റെ ആശയങ്ങളുടെ ഉത്സവമായ അ​ഗോറ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമീപ ഭാവിയിൽ എല്ലാത്തിനും മാറ്റങ്ങളുണ്ടാകും. എഐയെ നിയന്ത്രിക്കാൻ ലോക രാജ്യങ്ങൾ ആലോചിക്കുന്നു. പക്ഷേ പൂച്ചക്കാര് മണികെട്ടുമെന്ന അവസ്ഥയിലാണ് ലോക രാജ്യങ്ങള്‍. തങ്ങൾ അവസാനിപ്പിച്ചാൽ ചൈന അവസാനിപ്പിക്കുമോ, അതോ തങ്ങൾ പിന്നിൽ പോകുമോ എന്നതാണ് അമേരിക്കയുടെ ആശങ്ക. രാഷ്ട്ര നേതാക്കൾക്ക് പുനർചിന്ത ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്നും അദ്ദേഹം പറഞ്ഞു. എഐ ആദ്യം ബാധിച്ചത് സിനിമയിലാണ്. ഞാൻ സ്വപ്നം കണ്ടിട്ടില്ലാത്ത എന്റെ ഡാൻസ് എഐയിൽ കാണുന്നു. ഒരുപടത്തിൽ ഡാൻസ് ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നു. ഇപ്പോൾ അത് ഉപേക്ഷിച്ചുവെന്നും മമ്മൂട്ടി വ്യക്തമാക്കി.

അ​ഗോറ എന്നാൽ ആളുകൾ കൂടുന്നയിടമെന്നാണ് അർഥം. സത്യത്തിൽ ഞാനൊരു ​അ​ഗോറ ഫോബിക് ആണ്. അതാണ് പിന്നീട് നിങ്ങൾ ജാഡ എന്നൊക്കെ വിശേഷിപ്പിച്ചത്. മനുഷ്യർ തമ്മിലെ വെറുപ്പ്, ഇഷ്ടമില്ലായ്മ എന്നിവയൊക്കെ ലോകത്തിനൊരു ഭീഷണിയാണ്. ലോകത്ത് ആളുകൾ വെറുക്കാനും തുടങ്ങിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. താൻ ഒന്നിലും വിദ​ഗ്ധനല്ല. ഇപ്പോ ചെയ്ത് കൊണ്ടിരിക്കുന്ന ജോലിയിൽ വിദഗ്ധനാകാൻ ശ്രമിക്കുന്നു. ചെറിയ റോഡ് ഉണ്ടാക്കുമ്പോൾ വീടുകൾ പൊളിക്കേണ്ടി വരുന്നു. എങ്കിലും നമ്മൾക്ക് യാത്രാ സൗകര്യങ്ങൾ വർധിപ്പിച്ചേ പറ്റൂ. അമേരിക്കയിൽ റോഡുകൾ ഉള്ളത് അമേരിക്കക്ക് പൈസ ഉള്ളത് കൊണ്ടാണ് എന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാൽ റോഡുകൾ ഉള്ളതിനാലാണ് അമേരിക്കക്ക് പൈസ ഉണ്ടായത്. യാത്ര സംവിധാനം മികച്ചതാകണം. മനുഷ്യൻ നന്നാകണം. പരസ്പരം സ്നേഹം പങ്കിടുന്ന കാലമുണ്ടാൽ നാടിനെ മുന്നോട്ട് നയിക്കാം. അതിനുള്ള അവസരവും അവസ്ഥയുമുണ്ടാകട്ടെയെന്നും അ​ദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചക്കക്കൊമ്പൻ മിഷൻ; മയക്കുവെടിയേറ്റതോടെ ആന വെള്ളത്തിലേക്കിറങ്ങി, ദൗത്യം ഇന്നും ആശങ്കയിൽ
വീട്ടിലെത്തിയ മകൻ കണ്ടത് നടുക്കുന്ന കാഴ്ച; തൃശ്ശൂരിൽ ദമ്പതിമാർ വെട്ടേറ്റ് മരിച്ചനിലയിൽ, മൃതദേഹങ്ങൾ അടുക്കളയിൽ