അയോധ്യ വിഷയത്തിൽ ലീഗിന് അമർഷം: കെ സി വേണുഗോപാൽ ലീഗ് നേതൃത്വവുമായി സംസാരിച്ചു

Published : Aug 04, 2020, 09:16 PM ISTUpdated : Aug 04, 2020, 09:43 PM IST
അയോധ്യ വിഷയത്തിൽ  ലീഗിന് അമർഷം: കെ സി വേണുഗോപാൽ ലീഗ് നേതൃത്വവുമായി സംസാരിച്ചു

Synopsis

ലീ​ഗ് നേതൃത്വവുമായി സംസാരിച്ച കേരള പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തി. 

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണച്ച് കോൺ​ഗ്രസ് നേതാക്കൾ നടത്തിയ പ്രസ്താവനയിൽ ഇടഞ്ഞ ലീ​ഗിനെ അനുനയിപ്പിക്കാൻ കോൺ​ഗ്രസ് കേന്ദ്രനേതൃത്വം ഇടപെടുന്നു. ദേശീയ നേതാക്കളായ പ്രിയങ്ക ​ഗാന്ധി, കമൽ നാഥ്, ദി​ഗ് വിജയ് സിം​ഗ്, മനീഷ് തിവാരി എന്നിവ‍ർ അയോധ്യ രാമക്ഷേത്ര നി‍ർമ്മാണത്തിന് ആശംസകൾ നേർന്നു പ്രസ്താവന നടത്തിയതാണ് ലീ​ഗിനെ പ്രകോപിപ്പിച്ചത്.

എഐസിസി ജനറൽ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ പ്രസ്താവനയ്ക്ക് പിന്നാലെ മുസ്ലീം ലീ​ഗ് ദേശീയ നേതൃത്വം അടിയന്തരയോ​ഗം കൂടാൻ തീരുമാനിച്ചിരുന്നു. നാളെ പാണാക്കാട് വച്ചാണ് ലീ​ഗിൻ്റെ ദേശീയ നേതൃത്വയോ​ഗം ചേരുന്നത്. ദേശീയ നേതാക്കളുടെ പ്രസ്താവനയിലുള്ള അമ‍ർഷം ലീ​ഗ് നേതൃത്വം കോൺ​ഗ്രസ് നേതാക്കളേയും അറിയിച്ചു. 

ലീ​ഗ് നേതൃത്വവുമായി സംസാരിച്ച കേരള പ്രതിപക്ഷ നേതാവ്  രമേശ് ചെന്നിത്തല ഹൈക്കമാൻഡുമായി ആശയവിനിമയം നടത്തി. പിന്നാലെ സംഘടനാ ചുമതലയുള്ള എഐഎസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ നേരിട്ട് ലീ​ഗ് നേതാക്കളുമായി സംസാരിച്ചെന്നാണ് വിവരം. നാളെ മുസ്ലീം ലീ​ഗിൻ്റെ നേതൃയോ​ഗം ചേരുന്ന യോ​ഗത്തിൽ ലീ​ഗിനെ അനുനയിപ്പിച്ചു നി‍ർത്താനാണ് കോൺ​ഗ്രസിൻ്റെ ശ്രമം. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വിസി നിയമനം; 'സമവായത്തിന് മുൻകൈ എടുത്തത് ഗവർണർ', വിമർശനങ്ങളിൽ പിണറായി പിന്തുണച്ച് സിപിഎം സെക്രട്ടേറിയറ്റ്
തൊഴിലുറപ്പ് ഭേദഗതി; ആശങ്കയറിയിച്ച് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്,ബിൽ നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണം എന്ന് ആവശ്യം