കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയതിൽ എഐസിസിക്ക് അമ്പരപ്പ്, സാഹചര്യം പരിശോധിക്കും

Published : Oct 02, 2026, 09:00 AM IST
v d satheesan adoor prakash

Synopsis

കെപിസിസി ആസ്ഥാനത്ത് അടൂർ പ്രകാശ് നടത്തിയ വാർത്താസമ്മേളനത്തിലും പരാതിയിലും എഐസിസിക്ക് അമ്പരപ്പ്. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെയുള്ള പരാതി അന്വേഷിക്കും. താൻ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി ഹൈക്കമാൻഡിനെ അറിയിക്കുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി.

തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് പരാതി ഉന്നയിക്കാനിടയായ സാഹചര്യം എഐസിസി പരിശോധിക്കും. കെപിസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തിയ നടപടി എഐസിസിയെ അമ്പരപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രവർത്തന ശൈലിക്കെതിരെ മുൻപേ പരാതികൾ എഐസിസിക്ക് മുൻപിലെത്തിയിരുന്നതായി സൂചനയുണ്ട്. ദീപ ദാസ്മുൻഷി അന്വേഷിച്ച് വിവരം നേതൃത്വത്തെ ധരിപ്പിക്കും. പാർട്ടി-സർക്കാർ ഏകോപനമില്ലായ്മ ദീപ നേരത്തെ ഹൈക്കമാൻഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായും വിവരമുണ്ട്.

വിമർശനം സ്വന്തം അനുഭവത്തിൻ്റെ വെളിച്ചത്തിൽ ആണെന്നും ആരുടെയും പിന്തുണ തേടിയിട്ടില്ലെന്നും അടൂർ പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പറയേണ്ട കാര്യങ്ങളെല്ലാം ഇന്നലെ പറഞ്ഞിരുന്നു. താൻ സ്വന്തം നിലയിൽ നടത്തിയ പ്രതികരണമാണെന്നും മറ്റ് ആരോടും ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നാല് മാസത്തിൽ യുഡിഎഫ് യോ​ഗം കൂടിയത് ഒരു തവണയാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും പരാതി എഐസിസിയെ അറിയിക്കുമെന്നും അടൂർ പ്രകാശ് പറഞ്ഞു.

യുഡിഎഫിൽ പ്രശ്നങ്ങളില്ല. പറഞ്ഞത് യാഥാർത്ഥ്യമാണ്. പ്രതികരണം നടത്തിയത് ആരുടെയും പിന്തുണക്ക് വേണ്ടിയല്ല. പരാതി നേരിട്ട് എഐസിസിയെ അറിയിക്കും. ആർക്കും സ്ഥാനമാനങ്ങൾ കൊടുത്തതിന് താൻ എതിരല്ല. എം കെ മുനീറായാലും ജി ദേവരാജനായാലും മികച്ച നേതാക്കൾ ആണ്. ചില കൂടിയാലോചനകൾ ഉണ്ടായിട്ടില്ലെന്നാണ് പറഞ്ഞത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടംവേലി ഫ്ളാറ്റ് നിർമാണം: ടിഡിഎൽസിക്ക് അഡ്വാൻസ് നൽകിയതിലും ക്രമക്കേട്; 2.48 കോടി രൂപ നൽകി, വലിയ തുക കൈമാറിയത് ചെക്കായി
'ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോൾ എന്നെ കൊത്തിപ്പറിച്ചവരാണ് പലരും'; അടൂർ പ്രകാശിനെ തള്ളി കെ. മുരളീധരൻ