
തിരുവനന്തപുരം: ഭിന്നശേഷി സംവരണം നടപ്പാക്കുന്ന മുറയ്ക്ക് എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തിന് അംഗീകാരം നൽകാനുള്ള സർക്കാർ തീരുമാനം എൻഎസ്എസ് സ്കൂളുകൾക്ക് മാത്രം പരിമിതിപ്പെടുത്തിയ നടപടിക്കെതിരെ പ്രതിഷേധം. ആനുകൂല്യം എല്ലാവർക്കും ബാധകമാക്കണമെന്ന് കേരള എയ്ഡഡ് മാനേജേർസ് അസോസിയേൻ ആവശ്യപ്പെട്ടു. സർക്കാർ തിരുത്തിയില്ലെങ്കിൽ അടുത്ത വർഷത്തേക്കുള്ള സ്കൂൾ ഫിറ്റ് നസ് നടപടികൾ അടക്കം നിർത്തിവെച്ച് സമരം തുടങ്ങുമെന്നാണ് അസോസിയേഷൻ മുന്നറിയിപ്പ് .എൻഎസ്എസിൻറെ ഹർജിയിൽ അടുത്തിടെയായിരുന്നു നിയമന അംഗീകാരം നൽകാനുള്ള സുപ്രീം കോടതി. പതിനായിരത്തിലധികം അധ്യാപകർക്ക് നിയമന അംഗീകാരം കിട്ടാതിരിക്കെ സർക്കാർ ഇരട്ടത്താപ്പ് കാട്ടുന്നുവെന്നാണ് അസോസിയേഷൻ പരാതി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam