
കോഴിക്കോട്: പരീക്ഷക്ക് കോപ്പിയടിക്കാൻ പ്രോത്സാഹിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡിജിപിക്ക് കത്ത് നല്‍കി. അക്ബര്‍ മൈന്‍ഡ് സെറ്റ് എന്ന യൂട്യൂബ് പേജിലായിരുന്നു പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥി വീഡിയോ തയ്യാറാക്കി അപ് ലോഡ് ചെയ്തിരുന്നത്. എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാം എന്നെല്ലാം പരാമര്‍ശിക്കുന്നതായിരുന്നു വീഡിയോ. സംഭവം വാര്‍ത്തയായതിനു പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നു.
പരീക്ഷയിൽ എങ്ങനെ കോപ്പിയടിക്കാം, വീഡിയോയും ന്യായീകരണ വീഡിയോയും പിൻവലിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam