റോഡിലൂടെ നടക്കുന്ന സ്ത്രീകൾ മാത്രം ലക്ഷ്യം; സ്കൂട്ടറിൽ അടുത്തെത്തി വഴി ചോദിക്കും, പെട്ടെന്ന് മാല പൊട്ടിക്കും

Published : Nov 11, 2024, 01:07 AM IST
റോഡിലൂടെ നടക്കുന്ന സ്ത്രീകൾ മാത്രം ലക്ഷ്യം; സ്കൂട്ടറിൽ അടുത്തെത്തി വഴി ചോദിക്കും, പെട്ടെന്ന് മാല പൊട്ടിക്കും

Synopsis

ഇടയ്ക്ക് ഒരുവട്ടം ശ്രമം പാളി. ഒരു വീട്ടമ്മ കല്ലെടുത്ത് എറിയുകയും ചെയ്തു. 

എറണാകുളം: സ്കൂട്ടറിൽ കറങ്ങി നടന്ന് വഴിയാത്രക്കാരികളുടെ മാല പിടിച്ചുപറിക്കുന്നത് പതിവാക്കിയ കള്ളൻ ഒടുവിൽ  പിടിയിൽ. കോതമംഗലം കീരംപാറ സ്വദേശി സിനു കുട്ടപ്പനെയാണ് കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്

സ്കൂട്ടറിൽ കറങ്ങി നടക്കുകയും റോഡിലൂടെ നടന്നു പോകുന്ന സ്ത്രീകളുടെ അടുത്ത് വഴി ചോദിക്കാനെന്ന മട്ടിൽ സ്കൂട്ടർ നിർത്തും. എന്നിട്ട് മാല പൊട്ടിച്ച് ശരവേഗത്തിൽ പോകും. ഇതാണ് സിനു കുട്ടപ്പന്റെ ശൈലി. കോതമംഗലം, ചേലാട് , പിണ്ടിമന, പാടംമാലി അങ്ങനെ പലയിടങ്ങളിൽ സിനു ഈ ശൈലി പ്രയോഗിച്ചു. കള്ളാട് പക്ഷേ ശ്രമം പാളി. ബഹളം വെച്ച വീട്ടമ്മ കല്ലെടുത്ത് എറിഞ്ഞ് കള്ളനെ ഓടിക്കുകയും ചെയ്തു. 

സ്കൂട്ടർ കള്ളൻ തലവേദനയായതോടെ പൊലീസ് ഉഷാറായി. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ച് അന്വേഷണം ഊർജിമാക്കി. അങ്ങനെ പലനാൾ കള്ളനായ സിനു കുട്ടപ്പൻ ഒരു നാൾ പിടിയിലായി. കോതമംഗലം പോലീസ് ഇൻസ്‍പെക്ടർ ബിജോയ് പി.ടി, സബ് ഇൻസ്പെക്ടർമാരായ ഷാഹുൽ ഹമീദ്, റെജി എം.എം എന്നിവരുടെ നേതൃത്വത്തിൽ പ്രതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് തെളിവെടുപ്പുും നടത്തി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കലാമണ്ഡലം കനകകുമാർ ചെന്നൈയിലെന്ന് രഹസ്യവിവരം; 5 പോക്സോ കേസുകളിലെ പ്രതി, കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ പ്രതി പിടിയിൽ
കേരളത്തിലെ എസ്ഐആര്‍; രണ്ടു ദിവസത്തേക്ക് കൂടി നീട്ടാൻ സുപ്രീം കോടതി നിര്‍ദേശം, രണ്ടാഴ്ച നീട്ടണമെന്ന ആവശ്യം തള്ളി