'സാമ്പത്തിക ലാഭം കണക്കാക്കിയല്ല, മികച്ച യാത്രാനുഭവം ഉണ്ടാവണം'; കൊടുംചൂടില്‍ ആശ്വാസമായി എയര്‍കണ്ടീഷന്‍ ബസ് ഒരുക്കി പ്രവാസി മലയാളി

Published : Apr 23, 2026, 08:00 AM IST
air conditioned bus launched by nri for better travel experience

Synopsis

ബസ് യാത്രയ്ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന്, കൊടുംചൂടില്‍ ആശ്വാസമായി എയര്‍കണ്ടീഷന്‍ ബസ് ഒരുക്കി പ്രവാസി മലയാളി

തൃശൂര്‍: ബസ് യാത്രയ്ക്ക് പുത്തന്‍ അനുഭവം പകര്‍ന്ന്, കൊടുംചൂടില്‍ ആശ്വാസമായി എയര്‍കണ്ടീഷന്‍ ബസ് ഒരുക്കി പ്രവാസി മലയാളി. ബാല്യകാലത്ത് സ്‌കൂള്‍ ജീവിതത്തിലുണ്ടായ ആഗ്രഹമാണ് പ്രവാസജീവിത കാലഘട്ടത്തില്‍ നിറവേറ്റിയത്. എടക്കുളം സ്വദേശിയായിട്ടുള്ള അമേരിക്കയില്‍ താമസിക്കുന്ന പ്രവാസി ആണ് കൊടുങ്ങല്ലൂര്‍ മൂന്നുപീടിക ഇരിങ്ങാലക്കുട പാലക്കാട് റൂട്ടില്‍ ആര്യന്‍ എന്ന പേരിലുള്ള എയര്‍കണ്ടീഷന്‍ ബസ് നിരത്തിലിറക്കിയത്. രാവിലെ 5.50ന് ഇരിങ്ങാലക്കുടയില്‍ നിന്നും പാലക്കാട്ടേക്ക് തിരിക്കുന്ന ബസ് വൈകീട്ട് ആറുമണിയോടെ ഇരിങ്ങാലക്കുടയിലെത്തും.

സി.സി.ടി.വി ക്യാമറകളും, ഓരോ ബസ്റ്റോപ്പുകളും അനൗണ്‍സ് ചെയ്യുന്ന ജിപിഎസ് സിസ്റ്റവും, കൂടുതല്‍ സുരക്ഷയുള്ള ബി6 വൈക്കിങ് ഡീസല്‍ എഞ്ചിനടക്കം ആധുനിക സൗകര്യങ്ങള്‍ ബസ്സില്‍ ഒരുക്കിയിട്ടുണ്ട്. ബസ് ജീവനക്കാരില്‍ നിന്നും മോശം അനുഭവം ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ബസ്സില്‍ തന്‍റെ വാട്‌സ്ആപ്പ് നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും സാമ്പത്തിക ലാഭം കണക്കാക്കിയല്ല, മറിച്ച് മികച്ച യാത്രാനുഭവം യാത്രക്കാര്‍ക്ക് ലഭിക്കണമെന്ന ആഗ്രഹമാണുള്ളതെന്നും ഇദ്ദേഹം പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം
പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്; കേസെടുത്തത് അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന്