മുണ്ടത്തിക്കോട് സ്ഫോടനത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു; മകനെ കാണാതായതിൽ മാനസിക വിഷമത്തിലായിരുന്നുവെന്ന് കുടുംബം

Published : Apr 23, 2026, 07:51 AM IST
gauri death

Synopsis

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്.

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടത്തിൽ കാണാതായ ഗിരീഷിൻ്റെ അമ്മ മരിച്ചു. പള്ളത്ത് കരുമാലി വീട്ടിൽ ഗൗരി ആണ് മരിച്ചത്. 74 വയസ്സായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൗരി വെടിക്കെട്ട് അപകടം നടന്നതിന്റെ തലേ ദിവസമാണ് ഡിസ്ചാർജ് വാങ്ങി വീട്ടിലേക്ക് വന്നത്. ഗിരിയെ കാണാതായതിനെ തുടർന്ന് മാനസിക വിഷമത്തിൽ ആയിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് 3 മണിക്ക് പാറമേക്കാവ് ശാന്തിഘട്ടിൽ നടക്കും.

മുണ്ടത്തിക്കോട് സ്ഫോടനത്തിൽ മൃതദേഹ ഭാഗങ്ങള്‍ തിരിച്ചറിയാൻ ഡിഎൻഎ പരിശോധനകൾ ഇന്ന് മുതൽ നടക്കും. 4 പേരെ കുറിച്ച് ഇനിയും വിവരങ്ങൾ ലഭ്യമായിട്ടില്ല. ചികിത്സയിലുള്ള 10പേരിൽ 4പേരുടെ നില ഗുരുതരമായി തുടരുകയാണ്. അപകട സ്ഥലത്ത് ഇന്ന് വീണ്ടും കെഡാവർ നായ്ക്കളെ എത്തിച്ച് പരിശോധന നടത്തും. സ്ഫോടനത്തിൽ നാലു പേരെ ആണ് കാണാതായത്. കോട്ടപ്പുറം, കമ്മത് ലൈൻ സ്വദേശിയായ അഭിജിത് എന്ന അഭി, തൃശൂർ മണക്കൂടി സ്വദേശി കോലാട്ടു പുരക്കൽ ഹൗസിൽ വിഷ്ണു, കോട്ടപ്പുറം ചേലാട്ട് ലൈനിൽ ഗിരീഷ്, സുരേഷ് സി എ എന്നിവരെയാണ് കാണാതായത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'സാമ്പത്തിക ലാഭം കണക്കാക്കിയല്ല, മികച്ച യാത്രാനുഭവം ഉണ്ടാവണം'; കൊടുംചൂടില്‍ ആശ്വാസമായി എയര്‍കണ്ടീഷന്‍ ബസ് ഒരുക്കി പ്രവാസി മലയാളി
പാറമേക്കാവിൻ്റെ പടക്കനിർമാണശാല ഉടമയ്ക്കെതിരെ കേസ്; കേസെടുത്തത് അളവിലേറെ വെടിമരുന്ന് സൂക്ഷിച്ചതിന്