കരിപ്പൂര്‍ അപകടം; വിശദമായ അന്വേഷണം നടത്തുമെന്ന് എയര്‍ ഇന്ത്യ ചെയർമാൻ രാജീവ് ബെൻസൽ

By Web TeamFirst Published Aug 8, 2020, 11:51 AM IST
Highlights

അപകടത്തിൽ പരിക്കേറ്റ് ആശുപത്രികളിൽ കഴിയുന്നവരെ എയര്‍ ഇന്ത്യ ചെയർമാൻ സന്ദർശിച്ചു.

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തിൽ നടന്ന വിമാന അപകടത്തിന്‍റെ കാരണത്തെ കുറിച്ച്  ഇപ്പോൾ ഒന്നും പറയാനാവില്ലെന്ന് എയർ ഇന്ത്യ ചെയർമാൻ രാജീവ് ബൻസൽ. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപകടം നടന്ന സ്ഥലം എയര്‍ ഇന്ത്യ ചെയര്‍മാൻ സന്ദർശിച്ചു പരിശോധനകൾ നടത്തി. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും കണ്ടു.  

കരിപ്പൂർ വിമാനാപകടം ഡിജിസിഎ അന്വേഷിക്കുകയാണെന്ന് കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു. രണ്ട് ടീമുകൾ കരിപ്പൂരിലേക്ക് തിരിച്ചിട്ടുണ്ട്. വ്യോമയാന മന്ത്രിയും നേരിട്ട് കരിപ്പൂരിലെത്തുന്നുണ്ട്. അപകടത്തിന് ശേഷം വിമാനത്തിന് തീപിടിക്കാതിരുന്നത് വലിയ  ആശ്വാസകരമാണെന്നും കേന്ദ്രവ്യോമയാന മന്ത്രി വ്യക്തമാക്കി.

click me!