എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

Published : May 10, 2024, 08:54 AM IST
എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം; കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ നഷ്ടം

Synopsis

സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി. 

കണ്ണൂർ: എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സമരം മൂലം കണ്ണൂർ വിമാനത്താവളത്തിനുണ്ടായത് കോടികളുടെ വരുമാന നഷ്ടം. രണ്ട് ദിവസത്തെ നഷ്ടം അഞ്ച് കോടിയിലധികം വരുമെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ഇതിന് പുറമേയാണ് നാലായിരത്തോളം പേരുടെ യാത്ര മുടങ്ങിയത്.  അതേസമയം എയർ ഇന്ത്യ ഏക്സ്പ്രപ്രസിലെ സമരം ഒത്തുതീർപ്പായതോടെ ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചു തുടങ്ങിയിട്ടുണ്ട്. അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണവും തുടങ്ങി. 

കേരളത്തിൽ നിന്നടക്കമുള്ള സർവീസുകൾ മുടങ്ങാനിടയില്ലെന്നാണ് സൂചന. രണ്ട് ദിവസത്തിനകം എല്ലാ സർവീസുകൾ സാധാരണ നിലയിലാകും. ഇന്നലെ ദില്ലി റീജനൽ ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് സമരം അവസാനിപ്പിക്കാൻ ധാരണയായത്. ജീവനക്കാരുടെ പ്രശ്നങ്ങൾ പരിശോധിക്കാമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുപക്ഷവും ധാരണപത്രം ഒപ്പിട്ടത്. 

ചൊവ്വാഴ്ച വൈകീട്ട് മുതൽ സീനിയർ ജീവനക്കാർ കൂട്ടത്തോടെ സിക്ക് ലീവ് എടുത്ത് തുടങ്ങിയതാണ് സർവ്വീസുകളെ സാരമായി ബാധിച്ചത്. എച്ച് ആർ പോളിസികളിലെ മാറ്റങ്ങളിലുള്ള പ്രതിഷേധമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കൽ. ബുധനാഴ്ച രാജ്യ വ്യാപകമായി 90 സർവ്വീസുകളും വ്യാഴാഴ്ച 85 സർവ്വീസുകളുമാണ് റദ്ദായത്. ഇതിനിടയിലാണ് 25 സീനിയർ ജീവനക്കാർക്ക് എയർ ഇന്ത്യ ടെർമിനേഷൻ കത്ത് നൽകിയത്. ഇതോടെ പണിമുടക്കിനും മൂർച്ചയേറിയിരുന്നു. പിന്നാലെയാണ് ദില്ലിയിൽ ലേബർ കമ്മീഷണറുടെ അധ്യക്ഷതയിൽ മധ്യസ്ഥ ചർച്ച നടന്നത്. 
 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ബുൾഡോസർ ഇടിച്ചു കയറ്റിയിട്ട് ഒരുമാസം പിന്നിട്ടു, കോൺഗ്രസ് നാടിന് നൽകിയ വാക്ക് വെറും പാഴ്വാക്കായി'; വിമർശനവുമായി എ എ റഹീം
ദീപക്കിന്‍റെ ആത്മഹത്യ: ഷിംജിതക്കായി പൊലീസ് ഉടൻ കസ്റ്റഡി അപേക്ഷ നൽകും, മൊബൈൽ ശാസ്ത്രീയ പരിശോധനയ്ക്ക്