വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നു, എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് കൊച്ചിയിലേക്ക് സർവീസ് നടത്തും

Published : Mar 04, 2026, 08:37 PM IST
 Air India Express award

Synopsis

ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് വ്യോമഗതാഗതം തടസ്സപ്പെട്ട സാഹചര്യത്തിൽ, എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു.  

ദുബായ്: ഇറാൻ-ഇസ്രയേൽ സംഘർഷത്തെത്തുടർന്ന് തടസ്സപ്പെട്ട വ്യോമഗതാഗതം ഭാഗീകമായി സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി എയർ ഇന്ത്യ എക്സ്പ്രസ് റാസൽഖൈമയിൽ നിന്ന് ഇന്ത്യയിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. യുദ്ധസാഹചര്യത്തിൽ ദുബായ് അടക്കമുള്ള വിമാനത്താവളങ്ങളിൽ നിയന്ത്രണങ്ങൾ തുടരുന്ന പശ്ചാത്തലത്തിലാണ് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് റാസൽഖൈമയിൽ നിന്ന് സർവീസുകൾ നടത്താൻ തീരുമാനിച്ചത്.

റാസൽഖൈമയിൽ നിന്ന് കൊച്ചി, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. നാളെ (മാർച്ച് 5) മുതൽ മാർച്ച് 7 വരെയാണ് പ്രത്യേക സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്.കൊച്ചിയിലേക്ക് രാവിലെ 09:25ന് വിമാനം പുറപ്പെടും. തിരിച്ച് റാസൽഖൈമയിലേക്ക് പുലർച്ചെ 04:25 നാണ് സർവീസ്.

പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് എയർ ഇന്ത്യ അടക്കമുള്ള പല വിമാനക്കമ്പനികളും സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തിരുന്നു. യുഎഇയിലെ പ്രധാന വിമാനത്താവളങ്ങളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് പ്രവാസികൾക്ക് ഈ തീരുമാനം വലിയ ആശ്വാസമാകും. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് എയർലൈൻ അധികൃതർ. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപായി എയർലൈനിന്റെ വെബ്സൈറ്റ് വഴിയോ കസ്റ്റമർ കെയർ വഴിയോ തങ്ങളുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് ഉറപ്പുവരുത്തേണ്ടതാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സര്‍ക്കാര്‍ ജീവനക്കാർക്കും പെൻഷൻകാർക്കും സന്തോഷം, മുൻകാല പ്രാബല്യം നൽകി ഡി.എ ഡി.ആര്‍ കുടിശ്ശിക അനുവദിച്ചു
ആദ്യ സ്ഫോടനം നടത്തുന്നത് മുഖ്യമന്ത്രി; ആനക്കാംപൊയിൽ -കള്ളാടി തുരങ്കപാതയുടെ പാറ തുരക്കൽ ഉദ്ഘാടനം വെള്ളിയാഴ്ച