വിമാനം 24 മണിക്കൂര്‍ വൈകി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Published : Sep 27, 2019, 05:27 PM ISTUpdated : Sep 27, 2019, 07:49 PM IST
വിമാനം 24 മണിക്കൂര്‍ വൈകി; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം

Synopsis

ഇന്നലെ വൈകുന്നേരം 5.40ന് ജിദ്ദയിലേക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെയും യാത്ര തുടങ്ങാത്തതാണ് പ്രതിഷേധത്തിന് കാരണം. 

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. ജിദ്ദയിലേക്ക് പോകേണ്ട എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്. ഇന്നലെ വൈകുന്നേരം 5.40ന് പുറപ്പെടേണ്ട വിമാനം ഇതുവരെയും യാത്ര തുടങ്ങാത്തതാണ് പ്രതിഷേധത്തിന് കാരണം. 

യന്ത്രത്തകരാറിനെത്തുടർന്ന് ഇന്നലെ സർവീസ് റദ്ദാക്കിയതായി എയർ ഇന്ത്യ അധികൃതർ അറിയിച്ചിരുന്നു. ജിദ്ദയിലേക്ക് പുറപ്പെട്ട വിമാനം കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചിറക്കിയ ശേഷമാണ് വിമാനം റദ്ദാക്കിയ വിവരം എയർ ഇന്ത്യ അറിയിച്ചത്. എന്നാൽ ഇതുവരെയും ബദൽ സംവിധാനം ഏർപ്പെടുത്താത്തതാണ് പ്രതിഷേധത്തിന്റെ കാരണം. രണ്ട് മണിക്കൂറിനകം വിമാനം പുറപ്പെടും എന്നാണ് വിമാനത്താവള അധികൃതരുടെ വിശദീകരണം. 

എ.ഐ 963 കൊച്ചി-ജിദ്ദ വിമാനമാണ് ഇന്നലെ റദ്ദാക്കിയത്. വൈകിട്ട് 5.30ന് കൊച്ചിയിൽ നിന്ന് ജിദ്ദയിലേക്ക് പറന്നുയർന്ന വിമാനം അരമണിക്കൂർ മാത്രം പറന്ന് തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിൽ പോകേണ്ടിയിരുന്ന 217 യാത്രക്കാരെ ഇന്നലെ വിവിധ ഹോട്ടലുകളിലേക്ക് മാറ്റിയിരുന്നു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരം കോർപറേഷൻ മുട്ടട ഡിവിഷനിൽ അട്ടിമറി; ഇടത് കോട്ടയിൽ വൈഷ്‌ണ സുരേഷ് വിജയിച്ചു
പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍