ബ്രിട്ടിഷ് വ്യോമസേനയുടെ എയർബസ് 400 മടങ്ങി, 17 വിദഗ്ധർ ഇന്ത്യയിൽ തുടരും

Published : Jul 06, 2025, 04:44 PM IST
airbus 400 return to britain from trivandrum airport

Synopsis

22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ ബസിൽ തിരിച്ചു മടങ്ങി.

തിരുവനന്തപുരം : തിരുവനന്തപുരത്ത് തുടരുന്ന ബ്രിട്ടീഷ് യുദ്ധവിമാനം എഫ് 35 ബിയുടെ തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സംഘത്തെയെത്തിച്ച ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാൻസ്പോർട്ട് വിമാനമായ എയർബസ് 400 മടങ്ങി. 22 ദിവസമായി തിരുവനന്തപുരത്ത് തുടരുകയായിരുന്ന എഫ് 35 ബി യുദ്ധ വിമാനത്തിലെ 10 അംഗ ക്രൂവും എയർ ബസിൽ തിരിച്ചു മടങ്ങി.

17 പേരുടെ വിദഗ്ധ സംഘമാണ് ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. യുദ്ധ വിമാനത്തിന്റെ തകരാർ പരിഹരിക്കാൻ സാധിക്കില്ലെങ്കിൽ, വിമാനം അഴിച്ച് ചെറിയ ഭാഗങ്ങളാക്കി സൈനിക കാർഗോ വിമാനത്തിൽ ബ്രിട്ടനിലേക്ക് മടക്കി കൊണ്ടുപോകാനാണ് നീക്കം. അതിന് കഴിഞ്ഞില്ലെങ്കിൽ ചരക്കു വിമാനത്തിൽ കൊണ്ടുപോകുന്നതടക്കം ആലോചിക്കും. 

 

PREV
Read more Articles on
click me!

Recommended Stories

നടൻ ദിലീപിന് നീതി കിട്ടിയെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്; 'സർക്കാർ അപ്പീൽ നൽകുന്നത് ദ്രോഹിക്കാൻ'
'തിലകം തിരുവനന്തപുരം'; ശബരിമല വിശ്വാസികൾ ഈ തെരഞ്ഞെടുപ്പിലും പ്രതികാരം വീട്ടുമെന്ന് സുരേഷ് ഗോപി