കെഎസ്‍യുവിന് പിന്നാലെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്

Published : Jul 22, 2026, 08:57 PM IST
AISF Protests in Solidarity with Sonam Wangchuk's Indefinite Hunger Strike in Mumbai

Synopsis

നേരത്തെ കോൺ​ഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യുവും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു.

തിരുവനന്തപുരം: ദില്ലിയിലെ വിദ്യാർഥി പ്രക്ഷോഭത്തിൽ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് നാളെ (23-07-2026) വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് സിപിഐയുടെ വിദ്യാർഥി സംഘടനയായ എഐഎസ്എഫ്. നേരത്തെ കോൺ​ഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെഎസ്‍യുവും ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. നീറ്റ് പരീക്ഷയുടെ ക്രമവിരുദ്ധമായ നടത്തിപ്പിനെതിരെ സമരം ചെയ്ത പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എംപി മാരെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് കെഎസ്‍യു ബന്ദിന് ആഹ്വാനം ചെയ്തത്. സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് ആചരിക്കുമെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആഹ്വാനം ചെയ്തു. മുഴുവൻ ക്യാമ്പസുകളിലും നരേന്ദ്ര മോദിയുടെ കോലം കത്തിച്ച്, ക്ലാസ്സുകൾ ബഹിഷ്കരിച്ചു രാജ്യത്തെ വിദ്യാർത്ഥികൾക്ക് പിന്തുണ നൽകണമെന്ന് കെഎസ്‍യു അഭ്യർഥിച്ചു. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയത് 3 ദിവസം മുൻപ്, പിന്നാലെ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ
ദേ എത്തി സ്ത്രീകൾക്കായി കെഎസ്ആർടിസിയുടെ പിങ്ക് ബസ്, പുത്തൻ പദ്ധതി രാത്രിയാത്ര സുരക്ഷിതമാക്കാൻ; ആദ്യ ഘട്ടത്തിൽ തലസ്ഥാനത്ത്