
പാലക്കാട്: ലോക്ക് ഡൗൺ ലംഘിച്ച് സപ്ലൈക്കോ പായ്‌ക്കിംഗ് കേന്ദ്രത്തിൽ എഐഎസ്എഫ് നേതാവിന്‍റെ പിറന്നാൾ ആഘോഷം. എഐഎസ്എഫ് ജില്ലാ പ്രസിഡൻറ് പ്രശോഭ് മണ്ണാർക്കാടിന്‍റെ പിറന്നാളാണ് കുമരംപുത്തൂരിലെ സപ്ലൈക്ക് പായ്‌ക്കിംഗ് കേന്ദ്രത്തിൽ ആഘോഷിച്ചത്. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പിറന്നാൾ ആഘോഷിച്ച കണ്ടാലറിയാവുന്ന 20 പേർക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.
പ്രശോഭ് മണ്ണാർക്കാട് എഐഎസ്എഫ് ജില്ലാ പ്രസിഡൻറും സംസ്ഥാന കൗൺസിൽ അംഗവുമാണ്. വിദ്യാർത്ഥി നേതാവിന്‍റെ പിറന്നാൾ ആഘോഷം സപ്ലൈക്കോ പായ്‌ക്കിംഗ് കേന്ദ്രത്തിൽ കേക്ക് മുറിച്ചാണ് ആഘോഷിച്ചത്. കുമരംപുത്തൂർ പഞ്ചായത്തംഗം മഞ്ജു, സിപിഐ ബ്രാഞ്ച് സെക്രട്ടറി രമേഷ്, എഐവൈഎഫ് നേതാവ് മുസ്തഫ എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.
സംഭവം വിവാദമായതോടെ പിറന്നാളുകാരൻ പ്രശോഭ് മണ്ണാർക്കാടിനെ ഒന്നാം പ്രതിയാക്കി കണ്ടാലറിയാവുന്ന 20 പേർക്കെതിരെ പൊലീസ് കേസെടുത്തു. പിറന്നാൾ ആഘോഷത്തിന് സപ്ലെയ്ക്കോ വാടകക്കെടുത്ത കേന്ദ്രം തിരഞ്ഞെടുത്തതും വിവാദമായിട്ടുണ്ട്.സപ്ലൈക്കോയിൽ പാക്കിംഗിന് കൊണ്ടുവന്ന ഭക്ഷ്യവസ്തുകൾ വാരി എറിയുകയും ചെയ്തു. സംഭവത്തെ കുറിച്ച് പരസ്യ പ്രതികരണത്തിന് സിപിഐ തയ്യാറായിട്ടില്ല.
പെയിന്‍റില്‍ ഉപയോഗിക്കുന്ന രാസവസ്‌തു ലഹരിക്ക് വേണ്ടി കുടിച്ചു; തമിഴ്‌നാട്ടില്‍ രണ്ട് മരണം
ബെംഗളൂരു അടക്കിവാണ അധോലോക നായകന്‍ മുത്തപ്പ റായ് അന്തരിച്ചു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam