
തൃശൂര്‍: ഗുരുവായൂരിൽ ബാങ്കിനുള്ളിൽ മാനേജരെ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശേരി പാപ്പറമ്പത്ത് വീട്ടിൽ അയ്യപ്പനാണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
കിഴക്കേനടയിലെ കോർപ്പറേഷൻ ബാങ്കിലെ മാനേജറാണ് അയ്യപ്പൻ. ഒരു വർഷം മുമ്പാണ് മാനേജരായി ചുമതലയേറ്റത്. ഭാര്യക്കും മൂന്ന് മക്കൾക്കുമൊപ്പം കാരക്കാടുള്ള വാടക വീട്ടിലായിരുന്നു താമസം. രാവിലെ പതിവുപോലെ ബാങ്കിലേക്ക് പോയതായിരുന്നു. ഒമ്പതരയോടെ ബാങ്കിലെ തൂപ്പുകാരി ജോലിക്കെത്തിയപ്പോഴാണ് മാനേജരുടെ കാബിനുള്ളിൽ മൃതദേഹം കണ്ടത്. തൂങ്ങിമരിച്ച നിലയിലായിരുന്നു.
ടെമ്പിൾ എസ്.എച്ച്.ഒ എ അനന്ത കൃഷ്ണന്റെ നേതൃത്വത്തിൽ പൊലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു. കുടുംബ പ്രശ്നങ്ങൾ മൂലമുള്ള ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയത്ത് വയോധികൻ വെട്ടേറ്റ് മരിച്ചു; അയൽവാസി അറസ്റ്റിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam