കൊട്ടാരക്കരയിലെ അയിഷ പോറ്റിയുടെ തോൽവി; കോൺഗ്രസിൽ അച്ചടക്ക നടപടി, രണ്ട് മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ പിരിച്ച് വിട്ടു

Published : May 15, 2026, 02:00 PM ISTUpdated : May 15, 2026, 06:19 PM IST
aisha potty

Synopsis

എഴുകോൺ, നെടുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പിരിച്ചു വിട്ടു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശുഷ്‌കാന്തി കാണിച്ചില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അയിഷ പോറ്റിയുടെ തോൽവിയിൽ കോൺഗ്രസിൽ അച്ചടക്ക നടപടി. എഴുകോൺ, നെടുവത്തൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികൾ പിരിച്ചു വിട്ടു. സ്ഥാനാർത്ഥിയുടെ വിജയത്തിനായി ശുഷ്‌കാന്തി കാണിച്ചില്ലെന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസിസി ജന.സെക്രട്ടറിയും ഉമ്മന്നൂർ പഞ്ചായത്ത് പ്രസിഡന്റുമായ ബ്രിജേഷ് എബ്രഹാമിന് നോട്ടീസ് നൽകി. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ വീഴ്ച വരുത്തിയതിൽ വിശദീകരണം തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

യുഡിഎഫിന് വലിയ പ്രതീക്ഷ നൽകി മുന്നണി മാറിയെത്തിയ പി ആയിഷ പോറ്റി ഉയർത്തിയ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് എൽഡിഎഫ് സ്ഥാനാർത്ഥി കെഎൻ ബാലഗോപാല്‍ കൊട്ടാരക്കര മണ്ഡലം നിലനിർത്തിയത്. 1012 വോട്ടുകളുടെ നേരിയ ഭൂരിപക്ഷത്തിനാണ് കൊട്ടാരക്കര ഇത്തവണ ഇടതിനൊപ്പം നിന്നത്. വിജയിച്ച കെഎൻ ബാലഗോപാൽ 63926 വോട്ടുകൾ നേടിയപ്പോൾ, യുഡിഎഫ് സ്ഥാനാർത്ഥി പി ആയിഷ പോറ്റി 62914 വോട്ടുകളും എൻഡിഎ സ്ഥാനാര്‍ഥി ആർ രശ്മി 20664 വോട്ടുകളും നേടി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആ സഹായം വേണ്ടെന്ന് സിറ്റി പൊലീസ് കമ്മീഷണർ; കൊച്ചിയിലെ വിവാദ തൂഫാന്‍ യോഗത്തില്‍ പ്രതികരണം, വിശദീകരണവുമായി സംഘാടകർ
കൈയ്യിൽ ഉണ്ടായിരുന്നത് ബസ് ടിക്കറ്റ് മാത്രം, പെരുമഴയത്ത് കൊച്ചിയിൽ കുടുങ്ങി അമ്മയും മകളും; സഹായം തേടി പൊലീസിന് മുന്നിൽ; നഷ്ടപ്പെട്ട ബാഗ് തിരികെ കിട്ടി