
തിരുവനന്തപുരം: കോൺഗ്രസിലേക്കുള്ള കൂറുമാറ്റത്തിന് പിന്നാലെയുള്ള സിപിഎം നേതാക്കളുടെ വിമർശത്തിന് മറുപടിയുമായി മുൻ എംഎൽഎ ഐഷ പോറ്റി. വർഗ വഞ്ചക എന്ന് വിളിക്കുന്നവർ മറ്റ് പാർട്ടിയിൽ നിന്ന് സിപിഎമ്മിലേക്ക് വന്ന സരിൻ്റേയും, ശോഭന ജോർജിന്റെയും കാര്യമോർക്കണമെന്നായിരുന്നു ഐഷ പോറ്റിയുടെ വിമര്‍ശനം. കൂടുതൽ സ്വാതന്ത്ര്യത്തോടെ ദേശീയ പ്രസ്ഥാനത്തിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും എല്ലാം തന്നെന്ന് പറഞ്ഞ പാർട്ടി ഇന്നില്ലെന്നും ഐഷ പോറ്റി പറഞ്ഞു.
ഐഷ പോറ്റിക്ക് അധികാരമോഹമാണെന്നും എല്ലാ സ്ഥാനങ്ങളും നല്‍കിയിട്ടും വഞ്ചനാപരമായ സമീപനം കാണിച്ചുവെന്നുമാണ് സിപിഎം നേതാക്കളുടെ വിമര്‍ശനം. ഐഷ പോറ്റിക്ക് പാര്‍ട്ടി അവസരങ്ങള്‍ നല്‍കിയില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി വിമര്‍ശിച്ചിരുന്നു. മൂന്ന് തവണ എംഎല്‍എയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാക്കി. അവഗണിച്ചു എന്ന് പറയുന്നത് ശരിയല്ല. ഐഷയുടെ തീരുമാനം മതിപ്പ് ഉണ്ടാക്കുന്നതല്ലെന്നും പരാതികൾ പാർട്ടിക്കുള്ളിൽ ഉന്നയിക്കാമായിരുന്നെന്നും എം എ ബേബി ഇന്ന് പ്രതികരിച്ചിരുന്നു. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയും ഐഷ പോറ്റിക്കെതിരെ രൂക്ഷ വിമർശനം ഉയര്‍ത്തിയിരുന്നു. 'അധികാരം ഇല്ലാത്തപ്പോൾ ഒഴിഞ്ഞുമാറുന്നത് പാർട്ടി പ്രവർത്തകയ്ക്ക് ചേർന്നതല്ല' എന്നായിരുന്നു സിപിഎം കൊല്ലം ജില്ലാ കമ്മിറ്റിയുടെ വിമർശനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam