ഐഷ സുൽത്താന ലക്ഷദ്വീപിലെത്തി; ഇന്ന് കവരത്തി സ്റ്റേഷനിൽ ഹാജരാവും

By Web TeamFirst Published Jun 20, 2021, 6:54 AM IST
Highlights

നീതിപീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. 

കവരത്തി: ലക്ഷദ്വീപ് പൊലീസ് രജിസ്റ്റർ ചെയ്ത രാജ്യദ്രോഹ കേസിൽ പ്രതിയായ ഐഷ സുൽത്താന ഇന്ന് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകും. വൈകിട്ട് നാലരയ്ക്കാണ് ഐഷ പൊലീസിന് മുന്നിൽ ഹാജരാവുക. ഇന്നലെയാണ് ഐഷ അഭിഭാഷകനൊപ്പം കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലെത്തിയത്. കേസിൽ അറസ്റ്റ് ചെയ്താൽ ഐഷക്ക് ഇടക്കാല ജാമ്യം നൽകണമെന്ന് ഹൈക്കോടതി നേരത്തെ കവരത്തി പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. 

നീതിപീഠത്തിൽ തനിക്ക് പൂർണ വിശ്വാസം ഉണ്ടെന്നും അറസ്റ്റ് ചെയ്താലും ദ്വീപിലെ ജനങ്ങള്‍ക്കായി പോരാട്ടം തുടരുമെന്നും ഐഷ സുൽത്താന വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഒരാഴ്ചത്തെ സന്ദർശനത്തിന് ലക്ഷദ്വീപിലെത്തിയ അഡ്മിനിസ്ട്രേറ്റര്‍ പ്രഫുൽ ഖോഡ പട്ടേൽ ദില്ലിയിലേക്ക് പോയി. ദ്വീപിലെ ഇപ്പോഴത്തെ സാഹചര്യം ചര്‍ച്ച ചെയ്യുന്നതിനായാണ് അഡ്മിനിസ്ട്രേറ്ററെ ദില്ലിക്ക് വിളിപ്പിച്ചതെന്നാണ് സൂചന

click me!