
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ പിഎസ്‍സി റാങ്ക് ഹോൾഡേഴ്സ് നടത്തുന്ന സമരത്തിൽ സർക്കാരിനോടിടഞ്ഞ് സിപിഐ യുവജന സംഘടന. സമരം നടത്തുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടു.
റാങ്ക് ഹോൾഡർമാരുമായി ചർച്ച നടത്തി സർക്കാരിന്റെ ഭാഗം അവരെ ബോധ്യപ്പെടുത്തണം. അതിന് വേണ്ടിയുള്ള അടിയന്തര നടപടികൾ സർക്കാർ സ്വീകരിക്കേണ്ടതുണ്ട്. യുവജനങ്ങൾക്ക് വേണ്ടി സ്വീകരിച്ച നടപടികൾ ബോധ്യപ്പെടുത്തി സമരം അവസാനിപ്പിക്കാൻ മുൻകൈ എടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ആർ സജീലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
നേരത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് സർക്കാർ അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ സിപിഐയും വിമർശിച്ചിരുന്നു. മന്ത്രി തോമസ് ഐസക്ക് അടക്കം നടത്തിയ പ്രതികരണങ്ങൾ അനാവശ്യമായിരുന്നായിരുന്നു സിപിഐ സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ ഉയർന്ന വിമർശനം.
അതേ സമയം തൊഴിലിനായുള്ള സഹന സമരത്തോട് സർക്കാർ മുഖം തിരിച്ചതോടെ ഉദ്യോഗാർത്ഥികൾ സെക്രട്ടറിയേറ്റിന്
മുന്നിൽ മുട്ടിലിഴഞ്ഞ് യാചനാ സമരം നടത്തി. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി സംസ്ഥാനത്താകെ പ്രതിപക്ഷയുവജന സംഘടനകൾ പ്രതിഷേധിക്കുകയാണ്. കോഴിക്കോട് അടക്കം പലയിടത്തും പൊലീസ് ലാത്തി വീശി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam