പന്നിയങ്കര ടോൾ പിരിവ് ആരംഭിച്ചു, എഐവെഎഫ് പ്രതിഷേധം, പൊലീസ് ലാത്തി വീശി

Published : Mar 09, 2022, 09:24 AM ISTUpdated : Mar 09, 2022, 09:29 AM IST
പന്നിയങ്കര ടോൾ പിരിവ് ആരംഭിച്ചു, എഐവെഎഫ് പ്രതിഷേധം, പൊലീസ് ലാത്തി വീശി

Synopsis

ടോൾ ബൂത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധക്കാർ വീണ്ടും പ്രതിഷേധിച്ചു. കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് തള്ളിക്കയറിയെങ്കിലും പൊലീസ് നീക്കി.   

തൃശൂർ: പാലക്കാട്-തൃശൂർ ദേശീയ പാതയിലെ പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിലവിൽ വന്നു. ടോൾ പിരിവ് തുടങ്ങിയതോടെ അർധരാത്രി തന്നെ എഐവെഎഫ് പ്രവർത്തകർ സ്ഥലത്ത് സംഘടിച്ചെത്തി പ്രതിഷേധിച്ചു. ടോൾ പിരിക്കുന്നത് പ്രതിഷേധക്കാർ തടഞ്ഞതോടെ പ്രദേശത്ത് സംഘർഷമുണ്ടായി. പൊലീസെത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്. 

ടോൾ റോഡിൽ കുത്തിയിരുന്നായിരുന്നു പ്രവർത്തകർ ആദ്യം പ്രതിഷേധിച്ചത്. പിന്നീട് ഇവർടോൾ പിരിവ് തടയാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇതോടെ പൊലീസ് ലാത്തിവീശി. ടോൾ ബൂത്തിന് മുന്നിലെ റോഡിൽ കുത്തിയിരുന്നു പ്രതിഷേധക്കാർ വീണ്ടും പ്രതിഷേധിച്ചു. കുത്തിയിരിപ്പ് പ്രതിഷേധം തുടരുന്നതിനിടെ പ്രവർത്തകർ ടോൾ പ്ലാസയിലേക്ക് തള്ളിക്കയറിയെങ്കിലും പൊലീസ് പണിപ്പെട്ട് ഇവരെ നീക്കി. ഇപ്പോഴും സ്ഥലത്ത് പ്രതിഷേധം തുടരുകയാണ്.

 പന്നിയങ്കര ടോൾ പിരിവ് ആരംഭിച്ചു, എഐവെഎഫ് പ്രതിഷേധം, പൊലീസ് ലാത്തി വീശി

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ പിടിയിൽ

കോട്ടയത്തെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് സൂര്യൻ എന്ന ശരത് രാജ് അറസ്റ്റിൽ (Arrest). മാങ്ങാനം മന്ദിരം ആശുപത്രിക്ക് സമീപം ബസിൽ വെച്ച് യാത്രക്കാരിയെ ശല്യപ്പെടുത്തിയപ്പോൾ ബസ് ജീവനക്കാർ പൊലീസിനെ (Police) വിവരം അറിയിക്കുകയായിരുന്നു. കോട്ടയം ഷാൻ കൊലക്കേസ് പ്രതിയായ ഗുണ്ട കെഡി ജോമോന്റെ എതിർ സംഘത്തിന്‍റെ നേതാവാണ് സൂര്യൻ.

യുദ്ധത്തിൽ നാറ്റോ നേരിട്ട് പങ്കെടുക്കേണ്ടതില്ല- യൂറോപ്യൻ യൂണിയൻ പാർലമെന്റ് അം​ഗം മാൾട്ടിഗലി

സൂര്യന്റെ സംഘാംഗം എന്ന പേരിലാണ് ജോമോൻ പത്തൊമ്പതുകാരനായ ഷാനെ കൊന്നത്. ഈ സംഭവത്തിന് ശേഷം കോട്ടയം ഈസ്റ്റ് പൊലീസ് സൂര്യനെ ഏറെ തെരഞ്ഞെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കുറച്ച് നാളുകളായി തൃശ്ശൂർ കേന്ദ്രീകരിച്ചായിരുന്നു സൂര്യന്‍റെ പ്രവർത്തനങ്ങൾ. ദിവസങ്ങൾക്ക് മുന്പാണ് സൂര്യൻ വീണ്ടും കോട്ടയത്ത് എത്തിയത്. ജോമോന്‍റെ സംഘാംഗമായ പുൽച്ചാടി ലുധീഷിനെ എറണാകുളത്ത് വച്ച് മർദ്ദിച്ചത് സൂര്യന്‍റെ സംഘമായിരുന്നു. ലഹരിക്കടത്തിലും സൂര്യന് പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. സൂര്യനൊപ്പം സംഘാംഗം അനക്സ് ഷിബുവും പൊലീസ് പിടിയിലായി.

 

PREV
click me!

Recommended Stories

'ദിലീപ് ഇപ്പോഴും കുറ്റാരോപിതൻ, ഇവിടെ വേറെയും കോടതികൾ ഉണ്ട്, അതിജീവിത പ്രയാസത്തിൽ'; പ്രതികരിച്ച് ഭാഗ്യലക്ഷ്മി
പമ്പയിൽ കെഎസ്ആര്‍ടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; തീർത്ഥാടകരടക്കം 30 പേർക്ക് പരിക്ക്