നികുതി കുടിശ്ശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ്

Published : Feb 10, 2023, 09:20 PM IST
നികുതി കുടിശ്ശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ്

Synopsis

നികുതി കുടിശ്ശികയുളളവരെ കൊണ്ട് അടിയന്തരമായി അത് തിരിച്ച് അടയ്പ്പിക്കണമെന്ന് എഐവൈഎഫ്

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പു വരുത്തുന്നതിന് നികുതി കുശിക അടിയന്തിരമായി പിരിച്ചെടുക്കണമെന്ന് എഐവൈഎഫ് സംസാന കമ്മിറ്റി. കേരളത്തെ നിരന്തരമായി കേന്ദ്ര സർക്കാർ അവ​ഗണിക്കുകയും സംസ്ഥാന വിഹിതം വെട്ടിക്കുറയ്ക്കുകയും ക്ഷേമ പദ്ധതികൾക്ക് കടിഞ്ഞാണിടുകയും വികസന പ്രവർത്തനങ്ങൾക്ക് തടയിടുകയും ചെയ്തു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ, നികുതി കുടിശ്ശികയുളളവരെ കൊണ്ട് അടിയന്തരമായി അത് തിരിച്ച് അടയ്പ്പിക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.

അതേസമയം നികുതി തിരിച്ചടയ്ക്കാൻ ശേഷിയില്ലാത്തവരുടെയും നിർധനരായവരുടെയും നികുതി ഒഴുവാക്കി കൊടുക്കണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു. 2021 മാർച്ച് വരെ സർക്കാർ പിരിച്ചെടുക്കാൻ ബാക്കിയുള്ള കുടിശിക 21797.86 കോടി രൂപയാണ്. ഇത് സംസ്ഥാനത്തിന്‍റെ ആകെ റവന്യൂ വരുമാനത്തിന്‍റെ 22.33 ശതമാനം വരും. സാമ്പത്തിക ശേഷിയുളളവരുടെയും സ്ഥാപനങ്ങളുടെയും കൈയ്യിൽ നിന്ന് നികുതി പിരിച്ചെടുക്കണമെന്നും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്മോനും പ്രസ്ഥാവനയിൽ ആവശ്യപ്പെട്ടു.

Read More : മന്ത്രി പി രാജീവിന്റെ പി എ ചമഞ്ഞ് തട്ടിപ്പ്, ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി, പ്രതി പിടിയിൽ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആരോഗ്യരംഗത്തെ അടുത്ത വിപ്ലവത്തിനുള്ള ആശയം നിങ്ങളുടെ മനസിലുണ്ടോ? കൈപിടിച്ചുയർത്താൻ കൈ നീട്ടി എച്ച്എൽഎൽ
നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല