രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ‌ അജിത്കുമാറിന് പങ്ക്; എഡിജിപിയുടെ വിശദീകരണം തൃപ്തികരമല്ലെന്ന് ‍ഡിജിപി; സസ്പെൻഷൻ ഉത്തരവ് പുറത്ത്

Published : Jul 24, 2026, 11:24 AM ISTUpdated : Jul 24, 2026, 12:32 PM IST
mr ajithkumar

Synopsis

അന്വേഷണ ഉദ്യോ​ഗസ്ഥരുടെ മൊഴികളും എ‍‍‍ഡിജിപിക്ക് കുരുക്കായി. എ‍‍ഡിജിപിയുടെ ഓഫീസിൽ ഉണ്ടായിരുന്ന 2 ​ഗ്രേഡ് എസ്ഐമാർ അന്വേഷണത്തിൽ ഇടപെട്ടു.

തിരുവനന്തപുരം: രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ എംആർ അജിത് കുമാറിൻറ പങ്ക് അടിവരയിട്ട് സസ്പെൻഷൻ ഉത്തരവ്. അന്വേഷണ ഉദ്യോഗസ്ഥരെ നിരന്തരം സ്വാധീനിച്ച് പ്രതികളെ രക്ഷിക്കാൻ അജിത് കുമാർ ഇടപെട്ടെന്നാണ് കണ്ടെത്തൽ. അജിത് കുമാർ സമ്മർദ്ദം ചെലുത്തിയെന്ന അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴികളടക്കം ചേർത്താണ് സസ്പെൻഷൻ ഉത്തരവ്. രക്ഷാപ്രവർത്തനക്കേസ് അട്ടിമറിയിൽ കുറ്റപത്രത്തിന്‍റെ സ്വഭാവത്തിലാണ് പിണറായിയുടെ വിശ്വസ്തന്‍റെ സസ്പെൻഷൻ ഉത്തരവ്

ഉന്നതഉദ്യോഗസ്ഥനായ അജിത് കുമാർ എങ്ങനെ കേസ് അട്ടിമറിച്ചെന്ന് കൃത്യമായി വിവരിക്കുന്നു ഉത്തരവ്. ക്രിമിനൽ നടപടി ചട്ടം 36 പ്രകാരം ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അന്വേഷണങ്ങളിൽ ഇടപെടൽ. പക്ഷെ രക്ഷാപ്രവർത്തനക്കേസിൽ ഇരകളെ സംരക്ഷിക്കാനല്ല പ്രതികളെ രക്ഷിക്കാനാണ് എഡിജിപി അധികാരം ഉപയോഗിച്ചത്. എഡിജിപി സമ്മർദ്ദം ചെലുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥരായ മൂന്ന് ഡിവൈഎസ് പിമാരുടെ മൊഴികളുണ്ട്. ഡിജിറ്റൽ തെളിവുകളുമുണ്ട്. ഈ സാഹചര്യത്തിൽ നടപടി എടുക്കണമെന്ന ഡിജിപിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയായിരുന്നു. 

എസ്ഐടിയെ തള്ളിയും ചോദ്യം ചെയ്തുമായിരുന്നു ഡിജിപിക്കുള്ള അജിത് കുമാറിന്‍റെ മറുപടി. രേഖ തിരുത്തൽ അന്വേഷിക്കാൻ എസ്ഐടിക്ക് അധികാരമില്ലെന്നായിരുന്നു അജിതിന്‍റെ വാദം. കൂടുതൽ രേഖകളും തെളിവുകളും നൽകാനുണ്ടെന്നും സമയം വേണമെന്നുമുള്ള എഡിജിപിയുടെ ആവശ്യവും ഡിജിപി തള്ളി. കേസ് എഴുതിത്തള്ളുമ്പോൾ താൻ ഉരുൾപൊട്ടലുണ്ടായ വയനാട്ടിലാണെന്ന അജിത്കുമാറിന്‍റെ വാദവും തള്ളി. വയനാട്ടിൽ നിന്ന് എഡിജിപി വാട്സ് ആപ് മുഖേന അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയ നിർദ്ദേശവും എസ്ഐടി റിപ്പോർട്ടിന്‍റെ ഭാഗമാക്കിയതും കുരുക്കായി. എഡിജിപി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥരും അജിതിനെതിരെ മൊഴി നൽകിയത്. ഈ സാഹചര്യത്തിൽ കൂടുതൽ വിശദീകരണം വേണ്ടെന്നും മാറ്റി നിർത്തി അന്വേഷണം വേണമെന്നുമായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്. 

എഡിജിപിയുടെ നിർദ്ദേശപ്രകാരം കേസ് അട്ടിമറിച്ച 3 ഡിവൈഎസ് പിമാർക്കും രണ്ട് എസ്ഐമാർക്കുമെതിരെ വകുപ്പ് തല അന്വേഷണത്തിനും തീരുമാനിച്ചിട്ടുണ്ട്. സസ്പെൻഷന് അപ്പുറം കേസ് അട്ടിമറിച്ചെന്ന് വ്യക്തമായതോടെ എഡിജിപിക്കെതിരെ കേസെടുക്കുമോ എന്നാണ് ഇനിയുള്ള ആകാംക്ഷ, അജിത് കുമാറിനെതിരായ ക്രിമിനൽ കേസ് എടുക്കുന്നതിൽ സർക്കാർ ഇപ്പോൾ വ്യക്തമായ നിലപാട് പറയുന്നില്ല. ഡിജിപി സ്ഥാനക്കയറ്റത്തിന് ദിവസങ്ങൾ ബാക്കി നിൽക്കെയാണ് നടപടി. മറ്റൊരു എഡിജിപിക്ക് സ്ഥാനക്കയറ്റം നൽകുന്നത് സർക്കാർ പരിഗണിക്കുന്നില്ല. നടപടിക്കെതിരെ അജിത് കുമാർ നിയമനടപടിയിലേക്ക് നീങ്ങുന്നത്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി; കർശന നടപടിക്ക് നിർദേശം, പരാതി ആഭ്യന്തര വകുപ്പിന് കൈമാറി
പയ്യന്നൂരിൽ ചെമ്മീൻ ഷെഡ് കത്തിച്ച സംഭവം: അന്വേഷണത്തിന് പ്രത്യേക പോലീസ് സംഘം