
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അടിയന്തിര പ്രമേയത്തിന് സഭയിൽ മുഖ്യമന്ത്രിയും ഭരണപക്ഷവും നൽകിയ മറുപടിക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആൻ്റണി വാർത്താ സമ്മേളനം വിളിച്ചതിൽ കോൺഗ്രസിൽ ചർച്ച. ആൻ്റണി വിശദീകരണവുമായി ഇറങ്ങിയത് നേട്ടമോ കോട്ടമോ എന്നതാണ് ചർച്ച.
ആൻ്റണിക്ക് പ്രതിരോധവുമായി ഇറങ്ങേണ്ടി വന്നത് സഭയിൽ പ്രതിപക്ഷത്തിൻ്റെ പ്രതിരോധം പോരാത്തത് കൊണ്ടാണെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ കുറ്റപ്പെടുത്തുന്നു. നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന് ശിവഗിരി സംഭവത്തിലടക്കം മറുപടി നൽകേണ്ടിയിരുന്നു എന്നാണ് വിമർശനം. എന്നാൽ എകെ ആൻ്റണിയുടെ മറുപടി പാർട്ടിക്ക് വലിയ നേട്ടമെന്നാണ് മറുവിഭാഗത്തിൻ്റെ വാദം. നിയമസഭയിൽ പ്രതിപക്ഷ പ്രതിരോധത്തെ എകെ ആൻ്റണി പുകഴ്ത്തിയെന്നും ഇക്കൂട്ടർ പറയുന്നു.