പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്ന് എകെ ആന്റണി; 'എന്നിട്ടും വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ'

Published : May 19, 2026, 01:09 PM IST
ak antony

Synopsis

പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി

തിരുവനന്തപുരം: പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എന്നിട്ടും ആദ്യ ക്യാബിനറ്റിൽ തന്നെ വാഗ്ദാനങ്ങൾ നടപ്പാക്കിയ സതീശനും ടീമിനും അഭിനന്ദനങ്ങൾ നേരുകയാണെന്നും മുതിർന്ന കോൺ​ഗ്രസ് നേതാവ് എകെ ആന്റണി. ബാലഗോപാൽ പറയുന്നു ഖജനാവ് പാപ്പരല്ലെന്ന്. പൂർണ്ണമായി തകർന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നും എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിമാരുടെ വകുപ്പ് വിഭജനം നീളുന്നത് കാര്യമാക്കേണ്ട. നേരത്തെ ഇതിലും വൈകിയ സംഭവങ്ങളുണ്ട്. കോൺഗ്രസിന്റെ ചരിത്രത്തിൽ കേരളത്തിൽ ഇത്രയധികം വനിതാ എംഎൽഎമാർ, യുവ എംൽഎമാർ, പാട്ടിക ജാതി എംൽഎമാർ ഉണ്ടായിട്ടില്ല. കോങ്ങാട് എന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ അതിശയിപ്പിക്കുന്ന വിജയമാണ് തുളസി നേടിയത്. ശ്രീകണ്ഠൻ ജനങ്ങളോട് കാണിച്ച കരുതൽ മാതൃകയാണ്. ആയിരക്കണക്കിന് കോടികളാണ് മാറിമാറി വരുന്ന ഗവൺമെന്റുകൾ അട്ടപ്പാടിയിൽ ഒഴുക്കിയത്. പ്രത്യേക കണ്ണ് അട്ടപ്പാടിയിൽ വേണമെന്ന് തുളസിയോട് പറഞ്ഞിട്ടുണ്ട്. പോരാട്ടത്തിലൂടെ വന്ന നേതാവാണ് തുളസിയെന്നും എകെ ആന്റണി പറഞ്ഞു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഓരിയിട്ടത് കണ്ണുകടി ഉണ്ടായ ചില കുലംകുത്തികൾ, എന്നെ ആട്ടിയോടിച്ചെന്ന് പറയുന്നവർ ഈ ചിത്രം കാണൂ': ചുട്ടമറുപടിയുമായി റിനി ആൻ ജോർജ്
കേരളം കടുത്ത പ്രതിസന്ധിയിലേക്ക്? തെരഞ്ഞെടുപ്പ് കഴിഞ്ഞ് പുതിയ സർക്കാർ അധികാരത്തിലേറിയിട്ടും വോട്ട് ചെയ്യാൻ പോയ അതിഥി തൊഴിലാളികൾ തിരിച്ചെത്തിയില്ല!