പാലക്കാട്ട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്; ഇത് വികൃതജീവി മുന്നണിയെന്നും എ കെ ബാലൻ

Published : Dec 02, 2020, 02:52 PM IST
പാലക്കാട്ട് യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ട്;  ഇത് വികൃതജീവി മുന്നണിയെന്നും എ കെ ബാലൻ

Synopsis

ഐസക് ഒറ്റപ്പെടുന്നുണ്ടോ..? ഈ പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല. അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വ‌ാഭാവിക നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. 

പാലക്കാട്: 2015 ലേതിനെക്കാളും വലിയ മുന്നേറ്റം പാലക്കാട് എൽഡിഎഫിന് ഉണ്ടാകുമെന്ന് മന്ത്രി എ കെ ബാലൻ.  യുഡിഎഫ്-ബിജെപി-ജമാ അത്ത് കൂട്ടുകെട്ടാണ് പാലക്കാട്ടേത്. 20 പഞ്ചായത്തുകളിൽ ഇവർ ഒറ്റക്കെട്ടായി മൽസരിക്കുന്നു. എൽഡിഎഫിനെ തോൽപിക്കാൻ കഴിയില്ല എന്നത് കൊണ്ടാണ് ഈ സഖ്യം. വികൃത ജീവിയാണ് ഈ മുന്നണിയെന്നും മന്ത്രി പറഞ്ഞു.

സമാനതകളില്ലാത്ത വികസനപ്രവർത്തനമാണ് സർക്കാർ നടത്തിയത്. കെഎസ്എഫ്ഇ അന്വേഷണം സംബന്ധിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും പാർട്ടിയും പറഞ്ഞുകഴിഞ്ഞു. തനിക്ക് അതിൽ വ്യക്തിപരമായ അഭിപ്രായമില്ല. എന്തും പറയാനുള്ള അവകാശമുണ്ട്. 

കോടിയേരി ബാലകൃഷ്ണന് അങ്ങനെ ഇറങ്ങാനുള്ള ആരോഗ്യ സ്ഥിതിയില്ല. ഐസക് ഒറ്റപ്പെടുന്നുണ്ടോ..? ഈ പാർട്ടിയിൽ ആരും ഒറ്റപ്പെടില്ല
അന്വേഷണം എത്തിക്സ് കമ്മിറ്റിക്ക് വിട്ടത് സ്വ‌ാഭാവിക നടപടി മാത്രമാണെന്നും എ കെ ബാലൻ പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കയ്പമംഗലത്ത് എംഡിഎംഎ കേസിൽ നൈജീരിയക്കാർ അടക്കം മൂന്ന് പേർ പിടിയിൽ
യുഡിഎഫിൽ കടുത്ത ഭിന്നത, 'ലീഗിന് ചില സ്ഥാനങ്ങൾ നൽകിയെന്ന് അറിഞ്ഞത് മാധ്യമങ്ങളിലൂടെ'; രൂക്ഷ വിമർശനവുമായി ആർഎസ്‍പി