യുദ്ധപ്രഖ്യാപനത്തിനുള്ള സ്ഥലമല്ല കോടതി: വഞ്ചിയൂര്‍ സംഭവത്തെ വിമര്‍ശിച്ച് എകെ ബാലന്‍

Published : Nov 30, 2019, 04:22 PM IST
യുദ്ധപ്രഖ്യാപനത്തിനുള്ള സ്ഥലമല്ല കോടതി: വഞ്ചിയൂര്‍ സംഭവത്തെ വിമര്‍ശിച്ച് എകെ ബാലന്‍

Synopsis

വക്കീലമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമവഴി തേടണമായിരുന്നുവെന്നും മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ തട്ടിക്കയറിയെങ്കില്‍ അതു തെറ്റാണെന്നും ബാലന്‍ പറഞ്ഞു

തിരുവനന്തപുരം: വഞ്ചിയൂര്‍ കോടതിയില്‍ അഭിഭാഷകര്‍ നടത്തിയ പ്രതിഷേധം ജനങ്ങള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമെന്ന് നിയമമന്ത്രി എകെ ബാലന്‍ പറഞ്ഞു. ജുഡീഷ്യറി യുദ്ധം പ്രഖ്യാപിക്കേണ്ട വേദിയല്ല. വക്കീലമാര്‍ക്ക് പരാതിയുണ്ടെങ്കില്‍ നിയമവഴി തേടണമായിരുന്നുവെന്നും മജിസ്ട്രേറ്റിനെതിരെ അഭിഭാഷകര്‍ തട്ടിക്കയറിയെങ്കില്‍ അതു തെറ്റാണെന്നും ബാലന്‍ പറഞ്ഞു. ഇനി പ്രശ്നം ഹൈക്കോടതി പരിശോധിക്കട്ടേയെന്നും പ്രശ്നത്തിന് അടിസ്ഥാനമായ കേസിലെ പരാതിക്കാരിയും സംഭവങ്ങളുടെ മുഖ്യസാക്ഷിയുമായ ലതാ കുമാരി പരാതി നല്‍കിയാല്‍ വേണ്ട സുരക്ഷ നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിനോയ് കുര്യൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റാകും, വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ടി ശബ്ന
'ലോഹപാളികളിലേത് ശബരിമല സ്വർണമാണെന്നറിഞ്ഞ് തന്നെയാണ് കൊള്ളയ്ക്ക് കൂട്ട് നിന്നത്'; ഗോവർദ്ധനെയും പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങാൻ എസ്ഐടി