'ലോകകേരളസഭ പണപ്പിരിവിൽ തെറ്റില്ല'; മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിന് അസൂയയെന്ന് എ.കെ ബാലൻ

Published : Jun 02, 2023, 09:52 AM ISTUpdated : Jun 02, 2023, 11:13 AM IST
'ലോകകേരളസഭ പണപ്പിരിവിൽ തെറ്റില്ല'; മലയാളികൾ മനസ്സറിഞ്ഞ് സഹകരിക്കുന്നതിൽ എന്തിന് അസൂയയെന്ന് എ.കെ ബാലൻ

Synopsis

ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം

തിരുവനന്തപുരം: അമേരിക്കയില്‍ നടക്കാനിരിക്കുന്ന ലോക കേരള സഭ മേഖല സമ്മേളനത്തില്‍  സ്പോണ്‍സര്‍ഷിപ്പ് എന്ന പേരില്‍ നടക്കുന്ന പണപ്പിരിവെന ന്യായീകരിച്ച് സിപിഎം  സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എ.കെ ബാലന്‍ രംഗത്ത്. സ്പോൺസർ എന്നുപറഞ്ഞാൽ എന്താണെന്ന് ആദ്യം മനസ്സിലാക്കണം. സ്പോൺസർഷിപ്പ് വാങ്ങുന്നതിൽ എന്താണ് തെറ്റ്? ഇപ്പോൾ ആരോപണമുന്നയിക്കുന്ന ഇവരാരും ഇതിനുമുമ്പ് സ്പോൺസർഷിപ്പ് വാങ്ങിയിട്ടില്ലേ ? എകെ ബാലൻ ചോദിച്ചു.

വിവിധ രാജ്യങ്ങളിലെ മലയാളികളുടെ സംഗമമാണ് ലോക കേരള സഭ.മലയാളികള്‍ മനസ്സറിഞ്ഞ് സഹകരിക്കുന്നതില്‍ എന്തിനാണ് അസൂയ?പ്രവാസികളെ പ്രതിപക്ഷം അപമാനിച്ചില്ലേ?മുഖ്യമന്ത്രിയുടെയും സർക്കാരിന്‍റേയും ഇമേജ് ഉയർന്നിരിക്കുന്നു.ആരോപണങ്ങള്‍  പ്രവാസികൾ പുച്ഛിച്ചു തള്ളും.ഇത് പണം പിരിക്കുന്നതല്ല.സ്പോണ്‍സര്‍ഷിപ്പാണ്.ദുരുപയോഗം പരിശോധിക്കാൻ ഓഡിറ്റ് ഉണ്ട്. ഇവിടുന്ന് പണം എടുക്കാനും പറ്റില്ല, സ്‌പോൺസർഷിപ്പ് വാങ്ങാനും പറ്റില്ല എന്നത് എന്ത് ന്യായം. ലോക കേരള സഭ വിവാദത്തിന് പിന്നിൽ വയനാട് സഹകരണ ബാങ്ക് അഴിമതി.കെപിസിസി ജനറൽ സെക്രട്ടറി അറസ്റ്റിലായത് മറികടക്കാൻ വിവാദം ഉയർത്തുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതേസമയം ലോകകേരള സഭയുടെ അമേരിക്കൻ മേഖലാ സമ്മേളനത്തിലെ സ്പോൺസർഷിപ്പ് പണപ്പിരിവുമായി മുന്നോട്ട്  പോകാൻ തന്നെയാണ് നോർക്കയുടെ തീരുമാനം. സ്പോൺസർഷിപ്പ് അമേരിക്കൻ രീതിയാണെന്നും പണം കണ്ടെത്താനാകാതെ പരിപാടി നടത്താനാകില്ലെന്നുമാണ് വിശദീകരണം. സർക്കാർ ഒന്നുമറിയില്ലെന്ന് ധനമന്ത്രി അടക്കം പറയുമ്പോൾ നോർക്ക ഡയറക്ടറാണ് പരിപാടിയുടെ ചീഫ് കോർഡിനേറ്റർ. അതേ സമയം പ്രവാസികളെ പണത്തിൻറെ പേരിൽ തരംതിരിക്കുന്നുവെന്ന വിമർശനം ശക്തമാക്കുകയാണ് പ്രതിപക്ഷം.  എട്ടിനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം യുഎസിലേക്ക് യാത്ര തിരിക്കുക.

Read More :  'കല്ലുകൊണ്ട് ഇടിച്ചു, ബെൽറ്റൂരി തല്ലി'; മംഗളുരു സദാചാര ആക്രമണം, 7 തീവ്ര ഹിന്ദുസംഘടനാ പ്രവർത്തകർ പിടിയിൽ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പ്; എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലുമായി ഇടുക്കിയിൽ പത്ത്  വോട്ടെണ്ണൽ കേന്ദ്രങ്ങൾ സജ്ജം
കണ്ണൂരില്‍ യുഡിഎഫ് സ്ഥാനാർത്ഥികൾക്ക് മർദനമേറ്റതായി വ്യാപക പരാതി, സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തെന്നാണ് യുഡിഎഫ് ആരോപണം