കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ?സിപിഎം സെമിനാറില്‍ ഇപി പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലന്‍

Published : Jul 15, 2023, 11:09 AM IST
കേന്ദ്രകമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ?സിപിഎം സെമിനാറില്‍ ഇപി പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലന്‍

Synopsis

സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്.ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും ചോദ്യം.  

തിരുവനന്തപുരം:ഏക സിവില്‍ കോഡിനെതിരായ സിപിഎം സെമിനാറില്‍ ഇപി ജയരാജന്‍ പങ്കെടുക്കാത്തതിനെ ന്യായീകരിച്ച് എകെബാലന്‍  രംഗത്ത്. കേന്ദ്ര കമ്മിറ്റി അംഗമായ ഞാൻ പോകുന്നില്ലല്ലോ?സിപിഎം കൊണ്ട് വരുന്ന നല്ല തീരുമാനങ്ങളെ തോൽപ്പിക്കാനുള്ള വിവാദമാണിത്..ഇപിക്കില്ലാത്ത വേദന ബാക്കിയുള്ളവർക്ക് എന്തിനെന്നും അദ്ദേഹം ചോദിച്ചു.കേന്ദ്ര കമ്മിറ്റി അംഗങ്ങളിൽ സെമിനാറിന്  പോകാത്തവർ ഉണ്ട്.പറയാൻ ഉള്ളതെല്ലാം എം.വി.ഗോവിന്ദൻ പറഞ്ഞിട്ടുണ്ട്.പാർട്ടി തീരുമാനിക്കുന്ന കാര്യങ്ങളിൽ ഞങൾ ആരെയും പ്രത്യേകം പ്രത്യേകം ക്ഷണിക്കേണ്ട.ഇപി ഒരിക്കലും അസംതൃപ്തി പറഞ്ഞിട്ടില്ല.സെമിനാറിന്‍റെ  മഹിമ ഇല്ലാതാക്കാനുള്ള നീക്കമാണ് വിവാദം.ആരാണ് പങ്കെടുക്കേണ്ടത് എന്നത് സംബന്ധിച്ചു നല്ല ധാരണ സിപിഎമ്മിന് ഉണ്ട്.പാർട്ടിയുടെ എല്ലാ നേതാക്കൾക്കും ഇതിൽ പങ്കെടുക്കാം.മുൻനിശ്ചയിച്ച പരിപാടിക്കാണ് ഇപിജയരാജന്‍ തിരുവനന്തപുരത്ത്  വന്നത്.സെമിനാറിൽ കോണ്‍ഗ്രസിനും പങ്കെടുക്കാം.[പക്ഷെ കോണ്‍ഗ്രസ് ഞങ്ങളെ വിളിക്കില്ല.: മുസ്ലിം ലീഗിനെ കൂടെ കൂട്ടാൻ സിപിഎമ്മിന് ഒരു അജണ്ടയുമില്ലെന്നും എകെബാലന്‍ വ്യക്തമാക്കി.

ഇ.പി.ഇടഞ്ഞ് തന്നെ,ഏകസിവില്‍കോ‍‍ഡിനെതിരെ സിപിഎം സെമിനാര്‍ കോഴിക്കോട്ട്, ഇപിജയരാജന്‍ തിരുവനന്തപുരത്ത്

 

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എംവി ഗോവിന്ദൻ

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പി എം ആർഷോയുടെ അനർഹ അഡ്മിഷന്‍; മഹാരാജാസ് കോളേജില്‍ പ്രിൻസിപ്പാളിന് നടപടി താക്കീത് മാത്രം
ശബരിമലയിലെ പൂജാ സാധനങ്ങൾ; ദേവസ്വം ബോർഡിന്‍റെ സത്യവാങ്മൂലം തള്ളി, 10 വർഷത്തെ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവ്