കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്; ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ നീക്കത്തിനെതിരെ എകെ ബാലൻ

By Web TeamFirst Published Jan 26, 2020, 10:10 AM IST
Highlights

സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ ഞങ്ങളാണ് മുൻപന്തിയിൽ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ട. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ല

പാലക്കാട്: പൗരത്വ നിയമ ഭേദഗതിക്കെതിരായി പ്രമേയം പാസാക്കിയ നിയമസഭാ നടപടിയെ വിമര്‍ശിക്കുന്ന കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിക്കാൻ അനുമതി തേടിയ പ്രതിപക്ഷ നീക്കത്തിൽ പ്രതികരണവുമായി നിയമമന്ത്രി എകെ ബാലൻ. സര്‍ക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ ഞങ്ങളാണ് മുൻപന്തിയിൽ എന്നൊരു ധാരണയൊന്നും ആര്‍ക്കും വേണ്ടെന്ന് എകെ ബാലൻ പാലക്കാട്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ല.

തുടര്‍ന്ന് വായിക്കാം: 'സര്‍ക്കാരിനെ തിരുത്താന്‍ എനിക്ക് അധികാരമുണ്ട്'; ചെന്നിത്തലയുടെ 'തിരിച്ചുവിളിക്കല്‍' സ്വാഗതം ചെയ്ത് ...

ഭരണഘടനാപരമായി സ്പീക്കറും ഭരണഘടനാപരമായി സര്‍ക്കാരും ഭരണഘടനാ പരമായി തന്നെ ഗവര്‍ണറും കടമകൾ നിര്‍വ്വഹിക്കും. അതിൽ ഏതെങ്കിലും ഒരു ഭാഗത്ത് വീഴ്ചയുണ്ടായെങ്കിൽ അത് ചര്‍ച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതിൽ തെറ്റൊന്നും ഇല്ല . പക്ഷെ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധത്തിൽ പ്രതിപക്ഷം സര്‍ക്കാര്‍ ഗവര്‍ണര്‍ തര്‍ക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും എകെ ബാലൻ പറഞ്ഞു. 

തുടര്‍ന്ന് വായിക്കാം: നിയമസഭയുടെ അന്തസ് ചോദ്യം ചെയ്ത ഗവര്‍ണറെ തിരിച്ച് വിളിക്കാന്‍ പ്രമേയം പാസാക്കണം; അനുമതി തേടി പ്രതിപക്...

ഗവര്‍ണര്‍ക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമര്‍ശനങ്ങളും സ്വാഭാവികമാണ്. അതിന് സര്‍ക്കാര്‍ അപ്പപ്പോൾ മറുപടി നൽകുമെന്നാണ് എകെ ബാലന്‍റെ പ്രതികരണം "

click me!