
പാലക്കാട്: വാളയാറിൽ പീഡനത്തിനിരയായി പെൺകുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് അന്വേഷണത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി എകെ ബാലൻ. പ്രോസിക്യൂഷന്‍റെയും അന്വേഷണ സംഘത്തിന്‍റെയും വീഴ്ചകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കിട്ടിയിട്ടുണ്ട് . ഇനിയൊരു അന്വേഷണ സംഘവും ഇങ്ങനെ വൃത്തികെട്ട രീതിയിൽ അന്വേഷണം നടത്തരുത് . അതിനുള്ള നടപടി സര്‍ക്കാര്‍ എടുക്കുമെന്നും മന്ത്രി എകെ ബാലൻ പറഞ്ഞു.
വാളയാര്‍ കേസ് അന്വേഷിച്ച പൊലീസിനെതിരെ ഗുരുതരമായ ആക്ഷേപം ഉയര്‍ന്നതോടെയാണ് നിയമമന്ത്രിയുടെ പ്രതികരണം. ഇത്തരം വീഴ്ചകൾ ഇനി ആവര്‍ത്തിക്കാതിരിക്കാൻ കര്‍ശന നടപടി ഉണ്ടാകും. ആ നടപടികൾ വരും ദിവസങ്ങളിൽ കാണാമെന്നും എകെ ബാലൻ പറഞ്ഞു. ഇനിയൊരു പ്രോസിക്യൂഷനും ഈ രീതിയിൽ കേസ് നടത്തരുത് . വാളയാർ വിഷയത്തിൽ ശക്തമായ നടപടി സർക്കാർ എടുക്കും, വരും ദിവസങ്ങളിൽ അത് കാണുമെന്നും നിയമ മന്ത്രി എകെ ബാലൻ പാലക്കാട്ട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam