
തിരുവനന്തപുരം : പൗരപ്രമുഖർ എന്ന വാക്ക് ഇടത് നേതാക്കൾ അടക്കം ഉപയോഗിക്കുന്നതിനെ വിമർശിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ. നവകേരള സദസിൽ മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നത് പൗര പ്രമുഖരെയല്ലെന്നും 'പ്രത്യേക ക്ഷണിതാക്കളെ'യാണെന്ന് എ കെ ബാലൻ വിശദീകരിച്ചു. പൗര പ്രമുഖരെന്ന വാക്ക് ഉപയോഗിക്കുന്നതിനെ വിമർശിച്ച ബാലൻ, അപേക്ഷ നൽകി ആർക്കും ക്ഷണിതാവാകാമെന്നും ഏഷ്യാനെറ്റ് ന്യൂസ് പോയിന്റ് ബ്ലാങ്കിൽ വ്യക്തമാക്കി.
'കൃഷിക്കാരന്റെ പ്രശ്നം ഒരു കർഷകൻ വന്ന് പറയുന്നതിനേക്കാൾ ആ സംഘടനയെ പ്രതിനിധീകരിച്ച് ഒരാൾ വന്ന് പറയുമ്പോൾ നിരവധിപ്രശ്നങ്ങൾ അവതരിപ്പിക്കാൻ കഴിയും. എല്ലാ മേഖലയിലും അങ്ങനെ തന്നെ. മുഖ്യമന്ത്രി അവർക്ക് മറുപടി നൽകും. പ്രത്യേക ക്ഷണിതാവാകാൻ കളക്ടർക്കോ എംഎൽഎക്കോ ഞങ്ങളെ കൂടി വിളിക്കണമെന്നാവശ്യപ്പെട്ട് ഒരു കത്ത് നൽകിയാൽ മതിയെന്നും' ബാലൻ വിശദീകരിക്കുന്നു.
ക്ഷേമ പെന്‍ഷന്‍ കിട്ടാത്തതിനെ തുടര്‍ന്ന് ഭിക്ഷ യാചിക്കാന്‍ തെരുവിലിറങ്ങിയ മറിയക്കുട്ടിയെപ്പറ്റി തെറ്റായ വാർത്ത നൽകിയ ദേശാഭിമാനി ജീവനക്കാർക്കെതിരെ നടപടി വരും. കണ്ണൂർ പഴയങ്ങാടിയിലെ ഡിവൈഎഫ്എ അതിക്രമത്തെ മുഖ്യമന്ത്രി ന്യായീകരിച്ചത് ശരിയായ നടപടിയാണെന്നും റോഡിലിലേക്കു ചാവേറുകളായി ഇറങ്ങുന്നവർക്കുള്ള ശക്തമായ താക്കീതാണ് അതെന്നും ബാലൻ അഭിപ്രായപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam